ഞാനൊരു ക്യാമറ വാങ്ങി ,
നല്ല ക്യാമറ ...
രാവിലെ ഇറങ്ങി ഞാന്‍..
കാണാ കാഴ്ചകളൊപ്പാന്‍...
കണ്ണീര്‍ വറ്റിയ പുഴകള്‍
കീറി വരണ്ട വയല്‍ കല്ലറകള്‍
ഇടിച്ചു കമിഴ്ത്തിയ മലകള്‍
കഷണ്ടിയടിച്ച മരങ്ങള്‍
വീണു കിടക്കും കൂടുകള്‍, കിളി കുട്ടികള്‍
വെയിലിലൊരു ഉദരപ്രേമി ബംഗാളി ...
മരണമെത്തിയിട്ടും മകനെത്താത്ത വയോധിക വൃന്ദം
അടിയുടുപ്പ് കീറപ്പെട്ട നടക്കാനറിയാത്ത കുട്ടികള്‍
നാവുകള്‍ വില്‍ക്കാന്‍ വെച്ച -
നാണമില്ലാത്തവരുടെ ഭരണ ചന്ത
വനിതാ വിമോചന റാലികള്‍ , ശാക്തീകരണ കമ്മിറ്റികള്‍
നുണ പറഞ്ഞ് അരി വാങ്ങുന്ന പാവം മത കച്ചവടക്കാര്‍
വാലില്ല വാമനരുടെ വാലുള്ള തര്‍ക്കങ്ങള്‍
ക്യാമറ മാറ്റി ഞാന്‍ നോക്കി
ഇപ്പോള്‍ വെളുപ്പും കറുപ്പായി
കണ്ണടച്ച് തുറക്കും മുന്നേ ക്യാമറ താഴേക്ക് വീണു
ചവിട്ടിയുടച് തിരികെ നടക്കുമ്പോള്‍
എനിക്ക് തോന്നി നല്ലൊരു ക്യാമറ വേറെ വാങ്ങണം ...