

ഫയലുകള്‍ ടേബിളലേക്ക് വലിച്
എറിഞ്ഞു കൊണ്ട് സലിം ചെയറില്‍ ഇരുന്നു. ഇത് ഇന്ന് നാലാം തവണ ആണ് കറക്ഷന്.കറക്ഷന്‍
അല്ല. അയാള് പറയാന്‍ വിട്ടു പോകുന്ന പൊയന്റ്സ്നു താന്‍ എന്ത് പിഴച്ചു. വന്ന അന്ന്
മുതല്‍ തുടങ്ങിയതാണ് ഈ ടോര്ച്ചരിംഗ്. ഒരു ഗതീം പര ഗതീം ഇല്ലാത്ത തന്നെ പോലുള്ള
ജോലിക്കാര്‍ക്ക് ഇതൊക്കെ തന്നെയേ വിധിചിടുള്ളൂ എന്ന് സമാധാനിച് കൊണ്ട് സലീം കോഫി
കപ്പ് കയ്യില്‍ എടുത്തു. കോഫി കപ്പിലെ ഫാമിലി പ്രിന്റ് കണ്ടപ്പോള്‍ സലീമിനു
നാട്ടിലെ ഉമ്മാനേം പെങ്ങളേം ഓര്മ വന്നു. നാളെ ഈ സമയത്ത് നാട്ടില്‍ എത്തുമല്ലോ
എന്നോര്‍ത്തപ്പോള്‍ കളിപ്പാട്ടം കിട്ടിയ കുട്ടിയെ പോലെ തുള്ളിച്ചാടാന്‍ തോന്നി
സലീമിനു. കുറെ കാലു പിടിച്ച കിട്ടിയ ലീവ് ആണ്. അതും ഒരു വീക്ക്. ഒരു വീക്ക്
എങ്കില്‍ ഒരു വീക്ക്. നാട്ടില്‍ പോയി എല്ലാരുമായി ഒന്ന് കൂടണം. എല്ലാവര്ക്കും ഒരു സര്‍പ്രൈസ് ആയിക്കോട്ടെ എന്ന് കരുതി താന്‍
പോകുന്ന കാര്യം ആരോടും പറഞ്ഞിട്ടില്ല. നാളെ വൈകുന്നേരം പെട്ടന്നു വീട്ടില്‍ വരുന്ന
മോനെ കണ്ടു ഞെട്ടുന്ന ഉമ്മയെ പറ്റി ഓര്‍ത്തപ്പോള്‍ സലീമിനു ചുണ്ടില്‍ പുഞ്ചിരി
വിടര്‍ന്നു. രവിയേട്ടന്‍ തോളിനു തട്ടിയപ്പോലാണ് സലിം തന്റെ ചിന്തകളില്‍ നിന്നും ഉണര്‍ന്നത്.
“രാത്രി 9 മണിക്കാണ് ട്രെയിന്‍”- ടിക്കറ്റ് നീട്ടികൊണ്ട് രവിയേട്ടന്‍ പറഞ്ഞു. കോഫി കപ്പ് താഴെ വച്ച്
സലിം തന്റെ സിസ്ടത്തില്‍ കറക്ഷന്‍ ചെയ്യേണ്ട ഫയല്‍സ് നോക്കി തുടങ്ങി.
സമയം 6 കഴിഞ്ഞു. ഇന്ന് ഓവര്‍ ടൈം
ആണ്. ഈ ചെകുത്താന്റെ കീഴില്‍ പണി എടുക്കുന്നതില്‍ തന്നോടു തന്നെ സലീമിനു പുച്ഛം തോന്നി.
എത്രയും പെട്ടന് വര്‍ക്ക് ഒക്കെ കമ്പ്ലീറ്റ് ചെയ്ത് ഇറങ്ങണം. ഇപ്പൊ ഇറങ്ങിയാലെ
ട്രെയിന്‍ കിട്ടൂ. കറക്ഷന്‍ ചെയ്ത ഫയലുകലുമെടുത്ത് സലിം ബോസ്സിന്റെ റൂമിലേക്ക് പോയി.
തിരിച്ചിറങ്ങുമ്പോള്‍ അകത്തേക്ക് കൊണ്ട് പോയ
ഫയലുകള്‍ അത് പോലെ തന്നെ സലീമിന്റെ കയ്യില്‍ ഉണ്ടായിരുന്നു. അയാള്‍ക് അത് ഇഷ്ടപെട്ടില്ല
പോലും. ഇന്ന് തന്നെ മോഡിഫൈ ചെയ്ത് സബ്മിറ്റ് ചെയ്യണം എന്ന്. അയാള്‍ തന്നെ മനപ്പൂര്‍വം
ബുദ്ടിമുട്ടികുകയാണ് എന്ന് സലീമിനു തോന്നി. ഇന്ന് നാട്ടില്‍ പോകണം, ട്രെയിന്‍ 9 മണിക്ക് ആണ് എന്ന് പറഞ്ഞപ്പോ അയാളുടെ മുഖത്ത്
നിഴലിച്ച പുച്ഛം സലീമിനെ നന്നായി വേദനിപിച്ചു. വര്‍ക്ക് കഴിഞ്ഞുള്ള പോക്ക് മതി
എന്ന് പറഞ്ഞ ഫയലുകള്‍ അടച്ചപ്പോള്‍ അയാളുടെ മുഖമടച് ഒരു അടി കൊടുത്താലോ എന്ന്
തോന്നിപോയി സലീമിനു. വര്‍ക്ക്
കമ്പ്ലീറ്റ് ചെയ്യാന്‍ നിന്നാല്‍ നാട്ടില്‍ പോകാന്‍ പറ്റില്ല എന്ന്
മനസിലാക്കിയപ്പോള്‍ താന്‍ ഊതി പൊന്തിച്ച ഒരു ആഴ്ചത്തെ സ്വപ്‌നങ്ങലെ ഒരു മൊട്ടു
സൂചി കൊണ്ട് കുത്തി നശിപിച്ച അവസ്ഥയായി സലീമിനു. ഈ ടോര്ച്ചരിങ്ങും ബോസ്സിന്റെ
ഭരണവും ഇന്നോടെ തീരണം. ഇനി ഇത് പോലെ അടിമ പണി ചെയ്യാന്‍ വയ്യ. തിരിച്ച് തന്റെ ചെയറില്‍ ഇരിക്കുമ്പോള്‍ ‘റിസൈനിംഗ്
ലെറ്റര്‍’ എഴുതാനുള്ള തീരുമാനം എടുത്ത് കഴിഞ്ഞിരുന്നു സലിം. ലെറ്റര്‍ ടൈപ്പ്
ചെയ്ത് പ്രിന്റ് കൊടുത്തപ്പോള്‍ തന്റെ ഫോണ്‍ റിംഗ് ചെയ്യുനത് കണ്ടു സലിം. ഉമ്മയാണ്.
ഫോണെടുത് നാളെ വൈകുന്നേരം അവിടെ എത്തും ഉമ്മാ
എന്ന് പറയാന്‍ തുടങ്ങുകയായിരുന്നു സലിം. അപ്പോഴേക്കും ഉമ്മ സംസാരിച് തുടങ്ങിയിരുന്നു.
സാലിമയുടെ അസുഖം കൂടി .ഹോസ്പിടല്‍ ചെലവിനോകെ കൂടി കൊരച് കാശ് അയച്ചു തരണം എന്ന്
ഉമ്മ പറഞ്ഞപ്പോള്‍ നാളെ നാടിലെക് പോകുന്ന കാര്യം പറയാന്‍ സലീമിനു തോന്നിയില്ല. ഫോണ്‍
കട്ട് ചെയ്ത് പ്രിന്റെരില്‍ നിന്നും ലെറ്റര്‍
എടുത്ത് ചുരുട്ടി വേസ്റ്റ് ബിന്നിലേക്ക് എറിഞ്ഞു കൊണ്ട് വീണ്ടും കറക്ഷന്‍
ചെയ്യേണ്ട ഫയലുകല്കായി കമ്പ്യൂട്ടറില്‍ തിരഞ്ഞു അവന്‍..........
chetaa... hats off...:-o
ReplyDeletethank you brother ... thank you for encouraging :)
Deleteഅഖില്‍, ആശംസകള്‍. ഇനിയും ഒരുപാടു മുന്നോട്ടു പോകട്ടെ.
ReplyDeleteഞാനും ഒരു കണ്ണൂരുകാരി! സാദാ തന്നെ.താമസം ബാംഗ്ലൂര്‍ ആണ്.കണ്ണൂരില്‍ എവിടെയാണ്? എന്‍റെ വീട്,ഉളിയില്‍,ഇരിട്ടിക്കടുത്ത്.
ബ്ലോഗില്‍ ഞാനും തുടക്കക്കാരിയാണ്. address: www.anithakg.blogspot.com
അനിത ചേച്ചി . ഞാന്‍ ചേച്ചിയുടെ ബ്ലോഗ് കണ്ടിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ ചേച്ചിയുടെ ബ്ലോഗ് വായിച്ചപ്പോള്‍ ആണ് എനിക്ക് ഇതിനൊക്കെ ഉള്ള ഒരു പ്രചോദനം ലഭിച്ചത്. ചേച്ചിയുടെ ബ്ലോഗ് ഞാന്‍ കൊരച് നാള്‍ മുന്നേ നംബിയാര്‍ ഗ്രൂപ്പില്‍ ഇട്ട പോസ്റ്റില്‍ നിന്നാണ് കണ്ടത്. ആന്‍ഡ് ചേച്ചിയുടെ ആശംസയ്ക്ക് നന്ദി. ഞാന്‍ ഇടയന്നുരില്‍ ആണ് . എന്റെ ഫയിചെ ബുക്ക് പ്രൊഫൈല്‍ https://www.facebook.com/rajchitoth
ReplyDeletegud one..
ReplyDelete-vishnu