പ്രണയം

"നീ ഇല്ലാതെ ഞാനില്ല ...
എന്നെ കെട്ടില്ലേ നീ?
എന്നെ പറ്റിക്കുമോ?”
അവളുടെ സ്വരങ്ങള്‍
അവന്റെ ചെവിയില്‍
അലകളിളക്കി...
പെണ്ണ് വളഞ്ഞതിന്റെ
ബിയര്‍ പാര്‍ട്ടിയും നടത്തി...
“അളിയാ നീ സീരിയസ് ആണോടാ?”
കൂട്ടത്തില്‍ ഒരു അളിയന്‍ ചോദിച്ചു....
അവളുടെ ഫോണ്‍ എടുത്ത് കൊണ്ട്
അവന്‍ കണ്ണിറുക്കി കാണിച്ചു.....
ഫെയിസ് ബുകില്‍ സ്റ്റാറ്റസ് മാറി....
ലൈക് വന്നു കമന്‍റ് വന്നു....
ദിവസങ്ങള്‍ മാറി വന്നു...
“നീ ഇല്ലാതെ ഞാനില്ല...
എന്നെ കെട്ടില്ലേ നീ?
എന്നെ പറ്റിക്കുമോ?”
അവന്‍റെ ചോദ്യം അവളുടെ
ചെവിയില്‍ അലകളിളക്കി
അവള്‍ ചിരിച്ചു...
ചിരിച്ചു കൊണ്ടേ ഇരുന്നു....
ഇഷ്ടങ്ങള്‍ മാറിക്കൊണ്ടെയിരിക്കുന്നു
ReplyDelete