മനസ് കൈ വിട്ട് പോകുന്ന നേരംകണ്ണ് നീർ തുള്ളികൾ കനലുകളായിഹൃദയങ്ങൾ വെന്തെരിച്ച്തലച്ചോറിലൂടെഒരു വാൽ നക്ഷത്രത്തെ പോലെഓർമകളുടെ ബിന്ദുക്കള്‍ പൊട്ടിതെറിപ്പിച്ച്കാറ്റായി , ഒരു കൊടും കാറ്റായിഅകന്നു പോകുന്ന ബോധത്തിൻ കണികകൾ.....ഇല്ല ഇനി ഇല്ല നൊമ്പരങ്ങളലട്ടുവാൻകുത്തുവാക്കുകളില്ല കൂർത്ത നോട്ടങ്ങളില്ലപുച്ഛമോ ഫലിതമൊ ഇല്ലെനിക്കിനിമേലിൽസ്ഥായിയാം രോദന ഭാവങ്ങളില്ലഅസ്ഥായിയാം ആഹ്ലാദമേതുമില്ലനിത്യമാം ഏകാന്ത നിസ൦ഗനാണ് ഞാൻരാത്രിയും പകലുമെനിക്കെതുമില്ല-പിന്നെ ബന്ധ വിചാര വിഹാരമില്ല ....നൊമ്പരങ്ങളെ ഇരുളിലേക്കയച്ചു ഞാൻകണ്ണ് നീരിനെ പാട്ടത്തിനു കൊടുത്തു ഞാൻപുഞ്ചിരികളെ പറഞ്ഞയച്ചു ഞാൻഅട്ടഹാസങ്ങളും പോട്ടിക്കരചിലുംപൊട്ടാത്ത പൊടിയാത്ത ചങ്ങലകളുംപിന്നെ കൈ വിട്ടു പോയൊരാ മാന്സങ്ങളുംകൂടെ നൈരാശ്യ ജീവിത ഭാണ്ഡങ്ങളും...ഇതാണു മെച്ചം ഇതാണ് സത്യംഇതാണ് മാറാത്ത ബുദ്ധി ഭ്രമം
Pages
Sunday, 16 June 2013
ബുദ്ധി ഭ്രമം
Subscribe to:
Post Comments (Atom)
da very good
ReplyDeletethank you sir :)
ReplyDeleteithokke kayyilundarunnalle...kollam...valare nannayittundu..:)keep writing..
ReplyDeleteviveke :) taaanq bro
ReplyDeletelalithyam kurachu koodi koottanam
ReplyDeleteഇനിയും എഴുതുക ഉയരങ്ങള്‍ ആശംസിക്കുന്നു സുഹൃത്തേ :)
ReplyDelete