Pages

Thursday 18 July 2013

ലാസ്റ്റ് ബസ്‌ !

ലാസ്റ്റ് ബസ്‌ !
ഒരു തേങ്ങലായി വന്നു നിന്നു....
നിറഞ്ഞ നിയന്ദ്രിത ദുഃഖങ്ങൾ ...
അമർഷജീവിതങ്ങൾ ...
നൈരാശ്യ ദിനങ്ങളും പേറി-
കുടി തേടുന്ന കനവുകൾ ...
കാലൊന്നു തട്ടിയതിനു -
കയർക്കുന്ന കിളവന്മാർ....
കൂട്ടത്തിൽ കൂടില്ലാത്ത -
ചില അമർന്ന  നൊമ്പരങ്ങൾ....
അതിനിടയിൽ തിരയില്ലാത്ത മനസുമായി അയാൾ ...!
അടക്കിയ നോവുകൾ നീരില്ലാ-
മഴയായി അകത്ത് പെയ്ത് തിമിർക്കവേ
തകർത്തു പെയ്യുന്ന പുറം മഴയ്ക്ക-
ണയ്ക്കാനാകാത്ത കനലുകൾ ....

ലാസ്റ്റ് ബസ്‌
ജീവിതത്തിലെ ലാസ്റ്റ് ബസ്‌
തിങ്ങി നിറഞ്ഞ ചിന്തകൾ
അമർഷ നൊമ്പര കണികകൾ
മുറിഞ്ഞു തൂങ്ങിയ ഹൃദയ വാൽവുകൾ
പുകമയമായ ചിന്താ പേടകങ്ങൾ
നിർത്താതെ പോയ സ്റ്റോപ്പ്‌ നോക്കി
പുഞ്ചിരിച്ച നിമിഷങ്ങൾ
വഴി മാറിയതറിയാതെ
സഞ്ചരിച്ച വഴി പഠിച്ചവൻ
പിഴച്ച വഴി മറക്കാനായ്
പുതു വഴികൾ നടന്നവൻ
ചോര പരന്ന വഴികളിലുടെ
ജീവിതം നയിച്ചവൻ പിന്നെ -
ജീവിതം തിരിച്ചെടുക്കാൻ
തിരിയെ നീളെ നടന്നവൻ

ഇനി ഇറങ്ങണം
ഇതാണ് ലാസ്റ്റ് സ്റ്റോപ്പ്‌
ഇരുളിൽ നിന്നിരുളിലേക്ക്
പാമ്പുകളുള്ള ഇടവഴികളിൽ
വെളിച്ചമില്ലാതെ നടന്നു
നടന്നു നീങ്ങുന്നു പിന്നെയും
ഇനിയുണ്ടോ ഒരു ലാസ്റ്റ് ബസ്‌ ???