Pages

Monday 11 March 2013

കടലിനേക്കാള്‍ ഉപ്പ് നാരി തന്‍ കണ്ണീരിനു

മനമുരികിയൊരു വിളി !!!
ഹാ മകളേ ...
കടല്‍ തീരത്ത് കാക്കകള്‍ കൊത്തിവലിച്ചൊരു
പിഞ്ചു ദേഹം ....
എന്നരികത്തുറങ്ങിയ നീ
വന്നു പെട്ടതെങ്ങനെയീ ഭൗമാതിര്‍ത്തിക്കരയില്‍
 പ്രായമെത്താത്ത, മിണ്ടാനറിയാത്ത 
മനമുറക്കാത്ത നിന്നില്‍
കാമമെറിഞ്ഞവനെതോ??, ഉണ്ടോ
അവനീ ജനസങ്കരത്തില്‍???

ഭിക്ഷയെടുത്തോ ,പണി ചെയ്തോ
പാല് തരുമായിരുന്നു ഈ അമ്മ
സ്വര്‍ണ വളകിളില്ലെങ്കിലും , കമ്മലില്ലെങ്കിലും
വിദ്യ നല്‍കി പ്രബുധയാക്കുമായിരുന്നമ്മ
പക്ഷെ, അതിനു മുന്നേ
കരാള കമ ഹൃദയ കൈ വരുതിയില്‍
എടുത്തെറിയപ്പെട്ടു നീ നാടോടി ബാലിക 

ഇല്ല നിനക്ക് കൊടിത്തോരണ
വിലാപ യാത്രകള്‍
ഇല്ല നിനക്ക് വനിതാ ജാഥകള്‍
ഇല്ല നിനക്ക് കപട മാധ്യമ കുമ്പസാരങ്ങള്‍
ഉള്ളതോ?? പിച്ചിയെറിഞ്ഞ
രക്തന്കുരിതമാം മേനിയും
നിലയ്കാത്ത രോദനങ്ങളും

അലകളുയരും കടലില്‍
ഓളത്തിലലിഞ്ഞ് വേദനകള്‍
വെറുപ്പായി പ്രതികാരമായി പടരും
ആര്‍ത്തുലക്കും തിരകള്‍
ക്ഷോഭിക്കും , ആഞ്ഞടിച് കര കടലാക്കും
എന്നാല്‍ നീ അശക്ത , നിരാലംബ
നീ വെറും നാടോടി ബാലിക    

കണ്ണുനീര് തീര്‍ന്നു
കടലില്‍ നനഞമ്മയിരുന്നു
വാവ തന്‍ ചേതനഹന്യമേനി വാരി -
-യെടുത്താര്‍ത്തനാദത്തോടെ ചുടു ചുംബനങ്ങള്‍ പൊഴിക്കവേ
വട്ടം കുടിയ ചിലര്‍ അസ്തമനം കണ്ടു മടങ്ങവേ
കാലത്തിന്‍ തേരോട്ടത്തില്‍ കടലെടുത്ത രണ്ടു ജീവിതം

ഇരുളിലോളിച്ച പകല്‍
ശാന്തമായ കടല്‍'
അശാന്തമാം കനവുകളേറി
കടലലകളില്‍ മയങ്ങി
തണുപ്പിന്‍ പേപ്പട്ടികളെ മാറോടോതുക്കി
വേദന ഭാണ്ഡങ്ങള്‍ പേറി കിടക്കവേ
ഇരുളില്‍ തന്റെ കാലില്‍ ഒരു തണുത്ത കര സ്പര്‍ശം
അതുയര്‍ന്നു ഉയര്‍ന്നു വരവേ അറിഞ്ഞു
കടലിനേക്കാള്‍ ഉപ്പ് നാരി തന്‍ കണ്ണീരിനു 
  

Friday 8 March 2013

നല്ലൊരു ക്യാമറ വേറെ വാങ്ങണം ...

ഞാനൊരു ക്യാമറ വാങ്ങി ,
നല്ല ക്യാമറ ...
രാവിലെ  ഇറങ്ങി ഞാന്‍.. 
കാണാ  കാഴ്ചകളൊപ്പാന്‍...
കണ്ണീര്‍ വറ്റിയ പുഴകള്‍
കീറി വരണ്ട വയല്‍ കല്ലറകള്‍
ഇടിച്ചു കമിഴ്ത്തിയ മലകള്‍
കഷണ്ടിയടിച്ച മരങ്ങള്‍
വീണു കിടക്കും കൂടുകള്‍, കിളി കുട്ടികള്‍
വെയിലിലൊരു ഉദരപ്രേമി ബംഗാളി ...
മരണമെത്തിയിട്ടും മകനെത്താത്ത വയോധിക വൃന്ദം
അടിയുടുപ്പ് കീറപ്പെട്ട നടക്കാനറിയാത്ത കുട്ടികള്‍
നാവുകള്‍ വില്‍ക്കാന്‍ വെച്ച -
നാണമില്ലാത്തവരുടെ ഭരണ ചന്ത
വനിതാ വിമോചന റാലികള്‍ , ശാക്തീകരണ കമ്മിറ്റികള്‍
നുണ പറഞ്ഞ് അരി വാങ്ങുന്ന പാവം മത കച്ചവടക്കാര്‍ 
വാലില്ല വാമനരുടെ വാലുള്ള  തര്‍ക്കങ്ങള്‍
ക്യാമറ മാറ്റി ഞാന്‍ നോക്കി
ഇപ്പോള്‍ വെളുപ്പും കറുപ്പായി
കണ്ണടച്ച് തുറക്കും മുന്നേ ക്യാമറ താഴേക്ക് വീണു
ചവിട്ടിയുടച് തിരികെ നടക്കുമ്പോള്‍
എനിക്ക് തോന്നി നല്ലൊരു ക്യാമറ വേറെ വാങ്ങണം ...

Friday 1 March 2013

കവിത ഉണ്ടായ വഴി

അവനോടി !
ഞാന്‍ പിറകെ ഓടി...
കല്ലെടുത്ത് എറിഞ്ഞു വീഴ്ത്തി ..
കുടഞ്ഞെഴുന്നേറ്റ്‌ ഓടിയ
അവനെ നോക്കി നിര്‍നിമേഷനായി ഞാന്‍ നിന്നു!!!
പിന്നൊരിക്കല്‍ ഒരു ബസില്‍ ,
പിറകിലെ സീറ്റില്‍ അവനിരിക്കുന്നു...
പിടിച്ചോതുക്കി വരുതിയിലാക്കാന്‍
നോക്കവേ ഓടും ബസില്‍ നിന്നവന്‍ ചാടി !!!
ചോരയിറ്റാതെ, തിരിഞ്ഞു നോക്കാതെ
പാഞ്ഞ, അവനെന്നെ കളിയാക്കി
ചിരിച്ച പോലെ ...
ഞാന്‍ തീരുമാനിച്ചു. ...
ഇനി അവനെ വിടില്ല !!
മനസുറച് ശ്രദ്ദിച് ഞാന്‍ ഇരുന്നു-
ഉറങ്ങുമ്പോള്‍ ഒരു വടി അരികില്‍ കരുതി ഞാന്‍,
നടക്കുമ്പോള്‍ കല്ലുകള്‍ കീശയില്‍ എടുത്തു ഞാന്‍,
അറിയവുന്നിടതൊക്കെ ചോദിച്ചു ഞാന്‍ ,
നീ എവിടെ? നീ എവിടെ?
അങ്ങനെ ഇലകള്‍ പൊഴിഞ്ഞു...
മരങ്ങള്‍ വിറക്കും തണുപ്പില്‍
ഒരു രാത്രി ആരോ കതകിനു മുട്ടിയോ?
ഏണിപ്പടികള്‍ കയറിവരുന്ന കാലൊച്ച!!
മുഷിഞ്ഞു നാറിയ, മദ്യമണമുള്ള
ഒരു ജുബ്ബ നടന്നു വരുന്നു?
അവനാണോ? അതോ അവന്റെ ആരെങ്കിലുമോ?
ഇരുളില്‍ പുകയുന്ന കുറ്റിയും ..
തണുപ്പില്‍ വിറയ്ക്കുന്ന വിരലും ..
അതെ ഇതവനാണ് ..
ഞാന്‍ തേടി നടന്ന അവന്‍ !
എന്നെ പോലോരുവന്‍ !!!  
തലയണക്കടിയില്‍ ഒളിച് വെച്ച -
കഠാര ഉയര്‍ത്തി ഞാന്‍ വെട്ടി..
ഒന്ന് തലയ്ക്ക്!
ഒന്ന് പിടയവേ നെഞ്ചില്‍ !!
അവന്റെ ഹൃദയം,
അതെടുത്ത് ചോര ഊറ്റി ..
ചുമരിലെഴുതി ഞാന്‍!
അവന്റെ കഥ ..
അല്ല എന്റെ കവിത!!
അത് വായിക്കാന്‍ നോക്കവേ...
കണ്ടു  ഞാന്‍ കീറിയ എന്റെ നെഞ്ചും!!
കിടന്നു പിടക്കുന്ന എന്റെ ഹൃദയവും!!!!