Pages

Thursday 18 July 2013

ലാസ്റ്റ് ബസ്‌ !

ലാസ്റ്റ് ബസ്‌ !
ഒരു തേങ്ങലായി വന്നു നിന്നു....
നിറഞ്ഞ നിയന്ദ്രിത ദുഃഖങ്ങൾ ...
അമർഷജീവിതങ്ങൾ ...
നൈരാശ്യ ദിനങ്ങളും പേറി-
കുടി തേടുന്ന കനവുകൾ ...
കാലൊന്നു തട്ടിയതിനു -
കയർക്കുന്ന കിളവന്മാർ....
കൂട്ടത്തിൽ കൂടില്ലാത്ത -
ചില അമർന്ന  നൊമ്പരങ്ങൾ....
അതിനിടയിൽ തിരയില്ലാത്ത മനസുമായി അയാൾ ...!
അടക്കിയ നോവുകൾ നീരില്ലാ-
മഴയായി അകത്ത് പെയ്ത് തിമിർക്കവേ
തകർത്തു പെയ്യുന്ന പുറം മഴയ്ക്ക-
ണയ്ക്കാനാകാത്ത കനലുകൾ ....

ലാസ്റ്റ് ബസ്‌
ജീവിതത്തിലെ ലാസ്റ്റ് ബസ്‌
തിങ്ങി നിറഞ്ഞ ചിന്തകൾ
അമർഷ നൊമ്പര കണികകൾ
മുറിഞ്ഞു തൂങ്ങിയ ഹൃദയ വാൽവുകൾ
പുകമയമായ ചിന്താ പേടകങ്ങൾ
നിർത്താതെ പോയ സ്റ്റോപ്പ്‌ നോക്കി
പുഞ്ചിരിച്ച നിമിഷങ്ങൾ
വഴി മാറിയതറിയാതെ
സഞ്ചരിച്ച വഴി പഠിച്ചവൻ
പിഴച്ച വഴി മറക്കാനായ്
പുതു വഴികൾ നടന്നവൻ
ചോര പരന്ന വഴികളിലുടെ
ജീവിതം നയിച്ചവൻ പിന്നെ -
ജീവിതം തിരിച്ചെടുക്കാൻ
തിരിയെ നീളെ നടന്നവൻ

ഇനി ഇറങ്ങണം
ഇതാണ് ലാസ്റ്റ് സ്റ്റോപ്പ്‌
ഇരുളിൽ നിന്നിരുളിലേക്ക്
പാമ്പുകളുള്ള ഇടവഴികളിൽ
വെളിച്ചമില്ലാതെ നടന്നു
നടന്നു നീങ്ങുന്നു പിന്നെയും
ഇനിയുണ്ടോ ഒരു ലാസ്റ്റ് ബസ്‌ ???

Sunday 30 June 2013

പ്രേമം മണ്ണാങ്കട്ട !!!

ഇല്ല നിനക്കാകില്ല ഇനിയവനെ
തകർക്കുവാൻ ....
തളയ്ക്കുവാൻ തടയുവാൻ താങ്ങായി
നില്ക്കുവാൻ ...
കാത്തിരിക്കില്ലവൻ ഇനി നിൻറെ
വിളികൾക്കായി...
വേദനകൾ പങ്കിടാൻ ആശ്വാസം
നല്കിടാന്‍...............  .......
കാതോർക്കുകില്ലവൻ നിന്റെ
ശബ്ദത്തിനായി....
പ്രേമത്തിനും പിന്നെ പ്രേമ-
സാഫല്യതിനും....
കൈ വിട്ടു പോയൊരാ നഷ്ട-
സ്വപ്നങ്ങളില്‍
നിന്‍  പേരിലധ്യായം എഴുതി-
-ക്കഴിഞ്ഞവന്‍= ....
 
ചിലതുണ്ട് പെണ്ണേ നീ പാഠമാക്കീടുവാന്‍
പ്രണയമെന്നും പ്രയാസമാണ് 
തമ്മില്‍ കണ്ടവരിഷ്ടപെടുമെന്നാല്‍
ഉള്ളു കാണുമ്പോളവര്‍ അകന്നു നില്ക്കും
പ്രേമിക്കാനുള്ള പ്രേമമൊക്കെ പിന്നെ
കോപിക്കാനുള്ളോരു പേക്കൂത്താകും
അത് കൊണ്ട് പോകുക നീ നിന്റെ -
ജീവിതപച്ച കൊതിച്ച്  മുന്നിലേക്ക് .....
 
പ്രേമം മണ്ണാങ്കട്ട !!!

Sunday 16 June 2013

ബുദ്ധി ഭ്രമം


       

          മനസ് കൈ വിട്ട് പോകുന്ന നേരം 
കണ്ണ് നീർ തുള്ളികൾ കനലുകളായി 
ഹൃദയങ്ങൾ വെന്തെരിച്ച്തലച്ചോറിലൂടെ
ഒരു വാൽ നക്ഷത്രത്തെ പോലെ
ഓർമകളുടെ  ബിന്ദുക്കള്‍ പൊട്ടിതെറിപ്പിച്ച് 
കാറ്റായി , ഒരു കൊടും കാറ്റായിഅകന്നു പോകുന്ന ബോധത്തിൻ കണികകൾ..... 
ഇല്ല ഇനി ഇല്ല നൊമ്പരങ്ങളലട്ടുവാൻ 
കുത്തുവാക്കുകളില്ല കൂർത്ത നോട്ടങ്ങളില്ല 
പുച്ഛമോ ഫലിതമൊ ഇല്ലെനിക്കിനിമേലിൽ 
സ്ഥായിയാം രോദന ഭാവങ്ങളില്ല 
അസ്ഥായിയാം ആഹ്ലാദമേതുമില്ല
 നിത്യമാം ഏകാന്ത നിസ൦ഗനാണ് ഞാൻ
രാത്രിയും പകലുമെനിക്കെതുമില്ല-
പിന്നെ ബന്ധ വിചാര വിഹാരമില്ല  ....
നൊമ്പരങ്ങളെ ഇരുളിലേക്കയച്ചു ഞാൻ 
കണ്ണ് നീരിനെ പാട്ടത്തിനു കൊടുത്തു ഞാൻ
പുഞ്ചിരികളെ പറഞ്ഞയച്ചു ഞാൻ
അട്ടഹാസങ്ങളും പോട്ടിക്കരചിലും
പൊട്ടാത്ത പൊടിയാത്ത ചങ്ങലകളും
പിന്നെ കൈ വിട്ടു പോയൊരാ മാന്സങ്ങളും
കൂടെ നൈരാശ്യ ജീവിത ഭാണ്ഡങ്ങളും...
ഇതാണു മെച്ചം ഇതാണ് സത്യം
ഇതാണ് മാറാത്ത ബുദ്ധി ഭ്രമം

Thursday 9 May 2013

പലതിൽ നിന്നും പകലിലേക്ക്

മഴ നിറഞ്ഞൊഴുകും ദിനാന്ത്യങ്ങളിൽ
രാത്രിയുദിക്കും ഇടവേളകളിൽ
അസ്തമയ സൂര്യന്റെ ചൂടിനായി കേഴുന്ന
അനാഥ ജീവിത സ്പന്ദനം നീ
കനത്തയിരുട്ടിൻ മറ നീക്കി
വന്നെത്തുമാ ചന്ദ്രകിരണങ്ങളാൽ
പുളകമിട്ടൊഴുകും നദീതട പായയിൽ
കാത്തിരിപ്പിൻ ലഹരി മോന്തി
ഒരിറ്റു കണ്ണീരിനുപ്പ്  രുചിക്കുവാൻ
വെമ്പുന്ന ജീവിത സ്പന്ദനം നീ

ദൂരെ തിളങ്ങുന്ന കണ്ണുമായി നിൽക്കുന്ന
പ്രകാശഗോപുരം കണക്കയീ ജീവിതം
ഇരുളിൻ മറവിൽ നിനക്കാ  ലക്‌ഷ്യം വിദൂരം
ഇരുൾ മാറിയാലതപ്രാപ്യം
മിന്നിയും കെട്ടും കൊതിപ്പിക്കുന്നവ
ലക്ഷ്യത്തിൽ പറന്നു ചേർന്നീടുവാൻ
അവിടെത്ത്യോർ പിന്നെയും പറക്കാൻ കൊതിക്കവേ
കാണുന്നു  ചില ചിറകറ്റ ഹൃദയങ്ങൾ
കരയിൽ  കിടന്നു തേങ്ങുന്ന കാഴ്ച്ചകൾ

പുഴയിലെ ഓളങ്ങൾ ഓർമപ്പെടുത്തുന്നു
ജീവിതം വെറുമോരാവർത്തനം
ഇന്ന് നീ നേടുന്നു നാളെ നീ കേഴുന്നു
ഒന്നിനുമില്ല സ്ഥിരതയെന്ന്
കാത്തിരിക്കാം പക്ഷെ ഓർത്തിരിക്കുക
വന്നെത്തുമെല്ലം നിന്നിലെക്കെന്നാലും
വന്നപോൽ പൊകുമതൊക്കെ , പക്ഷെ-
നിൻ ചെയ്തികൾ മാത്രം ഓർക്കപെടും

പ്രകാശം പരത്തുക , സ്നേഹിക്കുക
നന്മ വിതറുക, നന്നായിരിക്കുക
ഇത്തിരി വെട്ടമെന്നാലുമാ-
വെട്ടം നയിക്കും ചില ജീവിതത്തെ
ചിലതിൽ നിന്നും പലതിലേക്കും
പലതിൽ നിന്നും പകലിലേക്കും

Sunday 5 May 2013

ചെറ്റാ നന്ദി

ഒരു ഹോട്ടൽ. ചെറുതാണ്. അകത്ത് കയറിയപ്പോൾ രണ്ടു വിദേശികൾ ഇരിക്കുന്നു. നമ്മൾ മലയാളികൾക് വെളുത്ത വിദേശികളൊക്കെ ഇംഗ്ലീഷ്കാരണല്ലോ (ഏഷ്യക്കാരെ ഇതിൽ ഉൾപെടുത്തിയിട്ടില്ല കേട്ടോ ). അതിനാൽ രണ്ടു ഇംഗ്ലീഷ്കാർ ഇരിക്കുന്നു എന്ന് പറയാം. ഈ ചെറിയ ഹോട്ടലിലൊക്കെ ഇവറ്റകൾ കയറുമല്ലേ. അവരുടെ തൊട്ടടുത്ത് തന്നെ ഞാനും ഇരുന്നു. നോക്കുമ്പോ രണ്ടെണ്ണവും ചോറും സാമ്പാറും ആയില പൊരിച്ചതും ഒക്കെ ആയി നാടൻ സദ്യ കഴിക്കുന്നു. ഞാനും ഓർഡർ ചെയ്തു "one rice and fish fry!!! " അവരൊന്നു നോക്കി . ഞാൻ ചിരിച്ചു. ഒരു ഹായ് പറഞ്ഞു. അവരും .
ഭക്ഷണമൊക്കെ കഴിച്ച് ബിൽ കൊടുക്കാൻ നിൽക്കുമ്പോൾ ഞാൻ ആലോചിച്ചു. കടക്കാരന് ഇംഗ്ലീഷ് അറിയുമോ എന്തോ ?? മലയാളികൾക്ക് ഇംഗ്ലീഷ് അറിയില്ല എന്ന് അവർ വിചാരിക്കുമോ?? നാണം കേടുത്തുമോ പഹയൻ. അങ്ങനെ നിക്കുല്മ്പോൾ അവർ വന്നു. ഇംഗ്ലീഷ്കാർ. പൈസ കടക്കാരന് നീട്ടികൊണ്ട്  "ചെറ്റാ നന്ദി " എന്നും പറഞ്ഞ് എന്നെ നോക്കി ഒരു ചിരി. ആ ചിരി കണ്ടില്ല എന്ന് നടിച് കൊണ്ട് ഞാൻ  കടക്കാരനെ നോക്കി. ഒരു വളിച്ച ചിരിയോടെ പൈസയും കൊടുത്തു ഞാൻ പറഞ്ഞു " thank you ചേട്ടാ "   

Saturday 4 May 2013

മുഖമില്ലാതെ ജീവിക്കാമതാണ് ഭേദം

ഒരാളെന്നോട് ചോദിച്ചു
ഇതാണോ നിന്റെ മുഖം ???
ഇങ്ങനാണോ നിന്റെ മുഖം???
ചുറ്റുമുള്ളവരുടെ കണ്തീപാറലുകൾ
ഉൽക്ക കണക്കെ ചിതറി തെറിക്കവേ 
എൻ മുഖവും പൂഴ്ത്തി 
ഞാൻ ഓടി ...
പുഴ താണ്ടി കടൽ താണ്ടി
ഒരു അനാഥ ദ്വീപിൽ വെയിലെത്താ-
മരത്തളിരിനടിയിലിരുന്നു ഞാൻ  
പാറകൾ കൊണ്ട് മുഖം മിനുക്കി 
ഓളങ്ങളില്ലാ കുളങ്ങളിലെൻ
മുഖബിംബ പഠനം നടത്തി
ചെത്തി മിനുക്കി പരുക്കനാക്കി
മുഖവും മനസും മസ്തിഷ്കവും 
പിന്നെ മനുഷ്യത്വമാം  മനോവ്യാധികളും 
വായുവിലേറി തിരികെ വരവേ
കരുതി ഞാൻ മുഖം മിനുക്കാനൊരു കഠാര
 തിരികെ എത്തി ഞാൻ നോക്കവേ 
നേരത്തെ കണ്ട ആ മനുഷ്യൻ
കയ്യിലനകേം നാവുകൾ മുഖങ്ങൾ
കണ്ണുകൾ കൈകൾ മസ്തിഷ്കങ്ങൾ
ഹൃദയങ്ങൾ രക്ത ധമനികൾ 
തെരുവിൽ നടന്നു വില്ക്കുന്ന കൂട്ടത്തിൽ
അയാളന്നാക്ഷേപിച്ച എന്റെ പഴയ മുഖവും
ഞാൻ ഒന്ന് നോക്കി എന്റെ പുതിയ  മുഖം
വികൃതമായി വീർത്ത ചില നിയമങ്ങളും
പഴുത്തൊലിക്കും കൊറേ സദാചാര ബോധങ്ങളും
അറുത്തു മാറ്റി ഞാൻ എൻ പുതിയ മുഖത്തെ
മുഖമില്ലാതെ ജീവിക്കാമതാണ് ഭേദം!!!!

Monday 11 March 2013

കടലിനേക്കാള്‍ ഉപ്പ് നാരി തന്‍ കണ്ണീരിനു

മനമുരികിയൊരു വിളി !!!
ഹാ മകളേ ...
കടല്‍ തീരത്ത് കാക്കകള്‍ കൊത്തിവലിച്ചൊരു
പിഞ്ചു ദേഹം ....
എന്നരികത്തുറങ്ങിയ നീ
വന്നു പെട്ടതെങ്ങനെയീ ഭൗമാതിര്‍ത്തിക്കരയില്‍
 പ്രായമെത്താത്ത, മിണ്ടാനറിയാത്ത 
മനമുറക്കാത്ത നിന്നില്‍
കാമമെറിഞ്ഞവനെതോ??, ഉണ്ടോ
അവനീ ജനസങ്കരത്തില്‍???

ഭിക്ഷയെടുത്തോ ,പണി ചെയ്തോ
പാല് തരുമായിരുന്നു ഈ അമ്മ
സ്വര്‍ണ വളകിളില്ലെങ്കിലും , കമ്മലില്ലെങ്കിലും
വിദ്യ നല്‍കി പ്രബുധയാക്കുമായിരുന്നമ്മ
പക്ഷെ, അതിനു മുന്നേ
കരാള കമ ഹൃദയ കൈ വരുതിയില്‍
എടുത്തെറിയപ്പെട്ടു നീ നാടോടി ബാലിക 

ഇല്ല നിനക്ക് കൊടിത്തോരണ
വിലാപ യാത്രകള്‍
ഇല്ല നിനക്ക് വനിതാ ജാഥകള്‍
ഇല്ല നിനക്ക് കപട മാധ്യമ കുമ്പസാരങ്ങള്‍
ഉള്ളതോ?? പിച്ചിയെറിഞ്ഞ
രക്തന്കുരിതമാം മേനിയും
നിലയ്കാത്ത രോദനങ്ങളും

അലകളുയരും കടലില്‍
ഓളത്തിലലിഞ്ഞ് വേദനകള്‍
വെറുപ്പായി പ്രതികാരമായി പടരും
ആര്‍ത്തുലക്കും തിരകള്‍
ക്ഷോഭിക്കും , ആഞ്ഞടിച് കര കടലാക്കും
എന്നാല്‍ നീ അശക്ത , നിരാലംബ
നീ വെറും നാടോടി ബാലിക    

കണ്ണുനീര് തീര്‍ന്നു
കടലില്‍ നനഞമ്മയിരുന്നു
വാവ തന്‍ ചേതനഹന്യമേനി വാരി -
-യെടുത്താര്‍ത്തനാദത്തോടെ ചുടു ചുംബനങ്ങള്‍ പൊഴിക്കവേ
വട്ടം കുടിയ ചിലര്‍ അസ്തമനം കണ്ടു മടങ്ങവേ
കാലത്തിന്‍ തേരോട്ടത്തില്‍ കടലെടുത്ത രണ്ടു ജീവിതം

ഇരുളിലോളിച്ച പകല്‍
ശാന്തമായ കടല്‍'
അശാന്തമാം കനവുകളേറി
കടലലകളില്‍ മയങ്ങി
തണുപ്പിന്‍ പേപ്പട്ടികളെ മാറോടോതുക്കി
വേദന ഭാണ്ഡങ്ങള്‍ പേറി കിടക്കവേ
ഇരുളില്‍ തന്റെ കാലില്‍ ഒരു തണുത്ത കര സ്പര്‍ശം
അതുയര്‍ന്നു ഉയര്‍ന്നു വരവേ അറിഞ്ഞു
കടലിനേക്കാള്‍ ഉപ്പ് നാരി തന്‍ കണ്ണീരിനു 
  

Friday 8 March 2013

നല്ലൊരു ക്യാമറ വേറെ വാങ്ങണം ...

ഞാനൊരു ക്യാമറ വാങ്ങി ,
നല്ല ക്യാമറ ...
രാവിലെ  ഇറങ്ങി ഞാന്‍.. 
കാണാ  കാഴ്ചകളൊപ്പാന്‍...
കണ്ണീര്‍ വറ്റിയ പുഴകള്‍
കീറി വരണ്ട വയല്‍ കല്ലറകള്‍
ഇടിച്ചു കമിഴ്ത്തിയ മലകള്‍
കഷണ്ടിയടിച്ച മരങ്ങള്‍
വീണു കിടക്കും കൂടുകള്‍, കിളി കുട്ടികള്‍
വെയിലിലൊരു ഉദരപ്രേമി ബംഗാളി ...
മരണമെത്തിയിട്ടും മകനെത്താത്ത വയോധിക വൃന്ദം
അടിയുടുപ്പ് കീറപ്പെട്ട നടക്കാനറിയാത്ത കുട്ടികള്‍
നാവുകള്‍ വില്‍ക്കാന്‍ വെച്ച -
നാണമില്ലാത്തവരുടെ ഭരണ ചന്ത
വനിതാ വിമോചന റാലികള്‍ , ശാക്തീകരണ കമ്മിറ്റികള്‍
നുണ പറഞ്ഞ് അരി വാങ്ങുന്ന പാവം മത കച്ചവടക്കാര്‍ 
വാലില്ല വാമനരുടെ വാലുള്ള  തര്‍ക്കങ്ങള്‍
ക്യാമറ മാറ്റി ഞാന്‍ നോക്കി
ഇപ്പോള്‍ വെളുപ്പും കറുപ്പായി
കണ്ണടച്ച് തുറക്കും മുന്നേ ക്യാമറ താഴേക്ക് വീണു
ചവിട്ടിയുടച് തിരികെ നടക്കുമ്പോള്‍
എനിക്ക് തോന്നി നല്ലൊരു ക്യാമറ വേറെ വാങ്ങണം ...

Friday 1 March 2013

കവിത ഉണ്ടായ വഴി

അവനോടി !
ഞാന്‍ പിറകെ ഓടി...
കല്ലെടുത്ത് എറിഞ്ഞു വീഴ്ത്തി ..
കുടഞ്ഞെഴുന്നേറ്റ്‌ ഓടിയ
അവനെ നോക്കി നിര്‍നിമേഷനായി ഞാന്‍ നിന്നു!!!
പിന്നൊരിക്കല്‍ ഒരു ബസില്‍ ,
പിറകിലെ സീറ്റില്‍ അവനിരിക്കുന്നു...
പിടിച്ചോതുക്കി വരുതിയിലാക്കാന്‍
നോക്കവേ ഓടും ബസില്‍ നിന്നവന്‍ ചാടി !!!
ചോരയിറ്റാതെ, തിരിഞ്ഞു നോക്കാതെ
പാഞ്ഞ, അവനെന്നെ കളിയാക്കി
ചിരിച്ച പോലെ ...
ഞാന്‍ തീരുമാനിച്ചു. ...
ഇനി അവനെ വിടില്ല !!
മനസുറച് ശ്രദ്ദിച് ഞാന്‍ ഇരുന്നു-
ഉറങ്ങുമ്പോള്‍ ഒരു വടി അരികില്‍ കരുതി ഞാന്‍,
നടക്കുമ്പോള്‍ കല്ലുകള്‍ കീശയില്‍ എടുത്തു ഞാന്‍,
അറിയവുന്നിടതൊക്കെ ചോദിച്ചു ഞാന്‍ ,
നീ എവിടെ? നീ എവിടെ?
അങ്ങനെ ഇലകള്‍ പൊഴിഞ്ഞു...
മരങ്ങള്‍ വിറക്കും തണുപ്പില്‍
ഒരു രാത്രി ആരോ കതകിനു മുട്ടിയോ?
ഏണിപ്പടികള്‍ കയറിവരുന്ന കാലൊച്ച!!
മുഷിഞ്ഞു നാറിയ, മദ്യമണമുള്ള
ഒരു ജുബ്ബ നടന്നു വരുന്നു?
അവനാണോ? അതോ അവന്റെ ആരെങ്കിലുമോ?
ഇരുളില്‍ പുകയുന്ന കുറ്റിയും ..
തണുപ്പില്‍ വിറയ്ക്കുന്ന വിരലും ..
അതെ ഇതവനാണ് ..
ഞാന്‍ തേടി നടന്ന അവന്‍ !
എന്നെ പോലോരുവന്‍ !!!  
തലയണക്കടിയില്‍ ഒളിച് വെച്ച -
കഠാര ഉയര്‍ത്തി ഞാന്‍ വെട്ടി..
ഒന്ന് തലയ്ക്ക്!
ഒന്ന് പിടയവേ നെഞ്ചില്‍ !!
അവന്റെ ഹൃദയം,
അതെടുത്ത് ചോര ഊറ്റി ..
ചുമരിലെഴുതി ഞാന്‍!
അവന്റെ കഥ ..
അല്ല എന്റെ കവിത!!
അത് വായിക്കാന്‍ നോക്കവേ...
കണ്ടു  ഞാന്‍ കീറിയ എന്റെ നെഞ്ചും!!
കിടന്നു പിടക്കുന്ന എന്റെ ഹൃദയവും!!!!   

Sunday 17 February 2013

കാടിന്റെ നിയമങ്ങള്‍



വളരുന്നുണ്ടോ നി?
കൊന്നു തിന്നു മദിച് 
മൂരി കണക്കെ പെരുക്കല്ലല്ല വളര്‍ച്ച 
കൂടെ പെരുക്കുന്നുണ്ടോ നിന്റെ മനസ്? 
ഇരുളില്‍ നിഴലായി 
 വെളി എത്താ വനങ്ങളില്‍ 
ക്രൂര മൃഗങ്ങളാല്‍ മത്സരിക്കപെട്ട് 
 അലയുകയല്ലേ നീ ?
കല്ലുകള്‍ കൂട്ടി ഉരച്ച് 
തീ പാറുന്നത് കണ്ട് നിന്നിരുള്‍ മായുമെന്ന്
ഭയന്ന് പാഞ്ഞവനല്ലേ !!!
എവിടെ വളര്‍ന്നു നീ?
കാടിറങ്ങി നാട് കേറി നടന്നെങ്കിലും
നിന്റെ കാടത്തം നീ മറന്നില്ല
നമിക്കുന്നു നിന്‍ സ്മരണകളെ
മറക്കാത്ത ചിന്താഗതികളെ
മുന്നില്‍ ഓടുന്ന ഇരയെ തട്ടി വീഴ്ത്തി
ചോര കുടിച്ചു രസിച്ച് കുതിക്കവേ
എവിടെ നിനക്ക് വളരാനുള്ള ചിന്തകള്‍?
വൃഷണങ്ങളില്‍ കാമത്തിന്റെ
ചുടു ചോര തിളച്ചു മറിയവെ
സ്ഖലനത്തിലുപരി സുഖമെന്ത് നിന്നുള്ളില്‍
വളരണ്ടേ ഇനിയെങ്കിലും?
പണ്ട് കല്ലെറിഞ്ഞു കൊന്ന മാനിനെ
കൂട്ടിരുന്നു തിന്ന ഓര്‍മ്മകള്‍
മാത്രം നിനക്കിന്നു സൌഹൃദം - സഹകരണം
നീ വളര്‍ന്ന ഇത്രമേല്‍ നിനെ സ്നേഹിച്ച
കാടിനെ വെട്ടിയമര്‍ത്തി വെളിപിച്ചതും
അതിലെ ഇരുളും ഭയങ്ങളും
കൂടെ പറിച്ചെടുത്ത് നാട്ടില്‍ നട്ട്
വളമിട്ട് വളര്‍ത്തി വലുതാകിയതും
കാടും നാടും മാനസമഴുവാല്‍
ഒന്നാക്കി തീര്‍ത്തതും കാമത്തെ കാമിക്കാനും
തമ്മില്‍ മത്സരിക്കാനും പഠിപ്പിച്ചതും നീ
എന്നിട്ടും വളര്‍ന്നു പോല്‍
ഇന്നും ഓടുന്നു നീ
കല്ലും വടിയും തീ പന്തങ്ങളുമേന്തി
ഇരയാം നശ്വര സുഖപ്രാപ്തിയിലേക്കായി
കാനനങ്ങള്‍ കടന്നു പുഴകള്‍ താണ്ടി
ഇരുളില്‍ നിന്നുമിരുളിലേക്
അഴലിന്റെ അഗാധ നിഴലിലേക്ക്
വെളിച്ചം നശിക്കുന്ന ഇടവഴികളിലേക്ക്
കാമം നുരയുന്ന തെരുവുകളിലേക്ക്
ഓടുക ഓടി മറയുക
വളരാതെ തിന്നു മദിക്കുക
കൊല്ലുക പ്രാപിക്കുക പീഡിപ്പിക്കുക
കാടിന്റെ നിയമങ്ങള്‍ നില നിന്ന് പോരട്ടെ !!!

Saturday 16 February 2013

മരണം

മരണം രക്ഷയാണത്...
സുഖങ്ങളില്‍ നിന്നും ദുഖങ്ങളില്‍ നിന്നും...
ചെയ്തതില്‍ നിന്നും ചെയ്യാനുള്ളവയില്‍ നിന്നും...
കൂടെ ജനിക്കുന്ന കപട ദാഹ മോഹങ്ങളില്‍ നിന്നും... 
ആദരവില്‍ നിന്നും അനാദരവില്‍ നിന്നും...
സദാചാര മണ്ടന്‍ ബോധങ്ങളില്‍ നിന്നും...
വിനയത്തില്‍ നിന്നും വിജയത്തില്‍ നിന്നും...
അഹങ്കാര ധിക്കാര ലോകത്തില്‍ നിന്നും...
കര്‍ത്തവ്യ കര്‍മ വേദനകളില്‍ നിന്നും... 
ഭയ നിര്‍ഭയ വിഹ്വലതകളില്‍ നിന്നും.. 

പ്രണയമാണ് മരണം വിരഹമാണ് മരണം!! 
വേറെന്തോ തേടുന്ന യാത്രയാണ്‌ മരണം!!! 
മരണമല്ല മരണം, മണമാണ് മരണം!!!!
പുത്തന്‍ വെളിച്ചത്തിന്‍ സുഗന്ധമാണു മരണം!!!!! 

എന്ത് നേടുന്നു നീ ജീവിച്ചതിലൂടെ??
സ്നേഹമോ കാമമോ പണമോ പ്രശസ്തിയോ??
ക്ഷിപ്ര സുഖങ്ങളുടെ മായാ വലയമോ?
കാണാത്ത കേള്‍ക്കാത്ത തോന്നലുകളോ??? 
ചെയ്യാതെ പോയതിന്‍ കുററബോധങ്ങളോ? 
അസ്ഥിരം മോഹങ്ങള്‍ സ്നേഹങ്ങള്‍ ജീവിതം... 
സ്ഥായിയായി ഉള്ളതോ!!
മരണമെത്താനുള്ള കാത്തിരിപ്പ് മാത്രം....

Thursday 31 January 2013

ജീവിത പാഠം

         

                കീറിയ മുണ്ടും ,ഒട്ടിയ വയറും ,
                കെട്ടിയ പ്രാരാബ്ദത്തിന്‍ ഭാണ്ഡവും
                പേറി നടന്നൊരു വഴിയതിലുടെ
                നീ കാറില്‍ പോകണ കാഴ്ചകള്‍ കണ്ടു...

                  മറക്കരുതെന്നെ വെറുക്കരുതെന്നെ 
                  ഞാനാല്‍ ചെയ്തൊരു  വഞ്ചനയെ
                  ഈറനണിഞ്ഞ മൃദു നയനങ്ങളെ 
ഇപ്പോള്‍  പുഞ്ചിരി തൂകും ചൊടിയിണകളെ 
              
                   പ്രായം മൂത്തൊരു കാലത്തെന്നില്‍ 
                   പ്രേമം വാരി വിതറിയവളല്ലേ!
                   സ്നേഹം കാട്ടി തന്നവളല്ലേ !!
                   കരളായി കൂടെ നടന്നവളല്ലേ !!!

                  അന്നോരുനാള്‍  നിന്‍ സ്വപ്ന ഗണങ്ങള്‍ 
                  മണ്ണിലെറിഞ്ഞു  കളഞ്ഞല്ലോ ഞാന്‍ 
                  അന്ന് കരഞ്ഞു കലങ്ങിയ കണ്ണില്‍ 
                   ഇന്നാഹ്ലാദം  തിര തല്ലുന്നുണ്ടോ?
  
                   ദുഃഖം മാറും സന്തോഷം വരും 
                   വ്യക്തികള്‍ വെറുമൊരു ഖടകം മാത്രം 
                   എന്നുടെ വഞ്ചന നിന്റെ ദിനങ്ങള്‍ 
                    എന്നെന്നേക്കും സുഖകരമാക്കി 

                  എന്‍ വഞ്ചനയാണെന്‍ ജീവിത രേഖ 
                  അതാണിന്നെന്‍ ജീവിത പാഠം 
                  നീ പോയി സുഖിക്കുക രക്ഷപ്പെട്ടീടുക
                  ഇതാണ് നിനക്കായി എന്‍ പ്രണയോപാഹാരം ....... :p

Wednesday 30 January 2013

അമ്മ മാത്രമാണ് സ്ത്രീ ...

      





അമ്മ ഒരു സ്ത്രീ ആണ്...
അമ്മ മാത്രമാണ് സ്ത്രീ...
വേറെയും സ്ത്രീകള്‍ ഉണ്ട് ഈ ലോകത്ത്...
എങ്കിലും സ്ത്രീ അമ്മ മാത്രമാണ്...!!!

കാമുകിമാരും സ്ത്രീകളാണ് ...
കാമുകന്റെ ചൂടറിയാന്‍, പണമറിയാന്‍--
അവന്റെ സുഖങ്ങളില്‍ സുഖിക്കാന്‍..
കൊതിക്കുന്ന സ്ത്രീകള്‍ !!!

ഭാര്യമാരും സ്ത്രീകളാണ് ....
അവന്മാരുടെ ചോര ഊറ്റി,
പണമൂറ്റി, സന്തോഷമൂറ്റി
സുഖിക്കുന്ന സ്ത്രീകള്‍ !!!

സുഹൃത്തുക്കളുണ്ട് സ്ത്രീകള്‍........
സ്നേഹത്തോടെ കരുതലോടെ
നേടാവുന്നവ നേടി കാണവുന്നവ കണ്ട്
കിട്ടുന്നവന്റെ കൂടെ പോകുന്ന സ്ത്രീകള്‍ !!!
 
അത് കൊണ്ട് എന്നും അമ്മ മാത്രമാണ് സ്ത്രീ ...! :)

Tuesday 22 January 2013

പ്രണയം

"നീ ഇല്ലാതെ ഞാനില്ല ...

എന്നെ കെട്ടില്ലേ നീ? 

എന്നെ പറ്റിക്കുമോ?” 

അവളുടെ സ്വരങ്ങള്‍

അവന്റെ ചെവിയില്‍  

അലകളിളക്കി... 

പെണ്ണ് വളഞ്ഞതിന്റെ

ബിയര്‍ പാര്‍ട്ടിയും നടത്തി...

“അളിയാ നീ സീരിയസ് ആണോടാ?” 

കൂട്ടത്തില്‍ ഒരു അളിയന്‍ ചോദിച്ചു.... 

അവളുടെ ഫോണ്‍ എടുത്ത് കൊണ്ട് 

അവന്‍ കണ്ണിറുക്കി കാണിച്ചു..... 

ഫെയിസ് ബുകില്‍ സ്റ്റാറ്റസ് മാറി.... 

ലൈക്‌ വന്നു കമന്‍റ് വന്നു.... 

ദിവസങ്ങള്‍ മാറി വന്നു... 

“നീ ഇല്ലാതെ ഞാനില്ല... 

എന്നെ കെട്ടില്ലേ നീ? 

എന്നെ പറ്റിക്കുമോ?” 

അവന്‍റെ ചോദ്യം അവളുടെ

ചെവിയില്‍ അലകളിളക്കി

അവള്‍ ചിരിച്ചു... 

ചിരിച്ചു കൊണ്ടേ ഇരുന്നു....

Saturday 12 January 2013

മ്ലേച്ചന്‍ നായര്‍


                        



                               രണ പാര്‍ടിയുടെ ജില്ലാതല സെക്രെട്ടെറി  ആണ് മ്ലേച്ചന്‍ നായര്‍..... അഹിംസയും അഴിമതി രാഹിത്യവും ആണ്  ഭരണ പാര്‍ട്ടിയുടെ പ്രധാന ആദര്‍ശങ്ങള്‍..  എന്നിരുന്നാലും തലപ്പത്തിരിക്കുന്ന ബാകി എല്ലാ എമ്പോക്കി നേതാക്കന്മാരില്‍ നിന്നും ഒട്ടും വ്യതസ്തന്‍ ആയിരുന്നില നമ്മുടെ മ്ലേച്ചന്‍ നായരും :). അതായത് കറ തീര്‍ന്ന അഴിമതി വീരന്‍...!'. അല്ല പാര്‍ടിയുടെ തല തോട്ടപ്പന്റെ ചിത്രം പതിച്ച കടലാസ് തുണ്ട്കളോട് സ്നേഹം കൂടുന്നതില്‍ തെറ്റ് പറയാന്‍ ഒക്കുമോ? :p അത് പാര്‍ട്ടിയോടുള്ള ആദരവിനും  സ്നേഹത്തിനും  തുല്യമല്ലേ? :p ... എന്ത് പറഞ്ഞാലും നമ്മുടെ മ്ലേച്ചന്‍ നായര്‍ ഒരു സംഭവമാണ്. അല്ലെങ്കില്‍ ഈ കാലത്ത് ഇത് പോലൊരു അഴിമതി ഭൂതത്തിനെ ഏതെങ്കിലും പാര്‍ടിയോ നാട്ടുകാരോ വച്ചെ ക്കുമോ? അതാണ് നമ്മുടെ മ്ലേച്ചന്‍ നായരുടെ വിജയ രഹസ്യം. "ഇടം കൈ വാരുന്നത് വലം കൈ അറിയാന്‍ പാടില്ല." കൈ ഇട്ട് വരി കൈ ഇട്ട് വാരി ടിയാന്‍ ഇപ്പൊ ഒരു നാട്ടു പ്രമാണി ആയി മാറി. ഇംഗ്ലണ്ടില്‍ പഠിക്കുന്ന മക്കള്‍..!//./.'. നാട് നിറയെ തെങ്ങിന്‍ തോപ്പും റബറും എന്ന് വേണ്ട വയനാടില്‍ എസ്റെയടുകള്‍  വരെ ആയി പഹയന്. ഈ സ്വത്തുക്കളെ പറ്റി ഒക്കെ ആരെങ്കിലും ചോദിച്ചാല്‍ എല്ലാം മണ്മറഞ്ഞു പോയ തലമുറയുടെ അനുഗ്രഹം എന്ന് പറഞ്ഞു ചോദ്യക്കാരന്റെ കണ്ണില്‍ മണ്ണിടാന്‍ മിടുക്കനാണ് മ്ലേച്ചന്‍...'. തെങ്ങില്‍ കയറി എസ്റെയ്റ്റ് ഉണ്ടാകി കൊടുത്ത  പാരമ്പര്യമുള്ള തറവാട് ഒന്നേ കാണൂ  ലോകത്തില്‍ :p. അത് മൂപരുടെതാണ്. എല്ലാ അപവാദ പ്രചരണങ്ങളില്‍ നിന്നും സിമ്പിളായി ഊരി വരുന്ന കാരണം മ്ലേച്ചന്‍ നായര്‍ക്ക് നാട്ടില്‍ ഒരു വട്ട പേരുണ്ട്. പുച്ച മ്ലേച്ചന്‍.. പക്ഷെ എതിരാളികള്‍ പോലും പരസ്യമായി ആ പേര് വിളിക്കാറില്ല. പണ്ടെന്നോ അങ്ങനെ വിളിച്ച ഒരു കുട്ടി  സഖാവിനെ രാത്രി പൂച്ചയോ പട്ടിയോ മാന്തി കൈ ഒടിച്ചു റോഡില്‍ തള്ളി. മ്ലേച്ചന്റെ അഹിംസ പാര്‍ട്ടിയിലെ അഹിംസ വാദികളായ പാവം ഗുണ്ടകള്‍ ആണ് മാന്തിയത് എന്നാണ് പൊതുജന സംസാരം.
                                     പക്ഷെ സംഗതികളൊക്കെ കൈ വിടുന്ന മട്ടാണ് ഇപ്പോള്‍ . എങ്ങും ന്യൂ ജനറേഷന്‍ തരംഗം അല്ലെ.. പാര്‍ടിയിലും ഉണ്ട് മാറ്റം വരണം എന്ന് പറഞ്ഞു നടക്കുന്ന ചില തെണ്ടികള്‍.'. പാവം മ്ലേച്ചന്റെ ബിരിയാണിയില്‍ കല്ലിടാന്‍  നടക്കുന്നവര്‍...'. പല സ്ഥലങ്ങളിലും ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ നേതൃ മാറ്റം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ന്യൂ ജനറേഷന്‍ പിള്ളാരുടെ കസേര വലി. മ്ലേച്ചന്‍ പക്ഷെ വിട്ടു കൊടുത്തില്ല. തന്റെ പേരില്‍ ഒരു ചെറിയ കല്കരി ഖനി എങ്കിലും തുടങ്ങാതെ കസേര വിട്ടു കൊടുക്കില എന്നാണ് ടിയാന്‍ ശ്രീമതിയോട് കിടക്കും നേരം പറയാറുള്ളത്. അതാണത്രേ ഇപ്പോളത്തെ ട്രെന്‍ഡ്. മ്ലേച്ചന്റെ ചില അല്ലറ ചില്ലറ അഴിമതി കഥകളൊക്കെ പുറത്തു വരാന്‍ തുടങ്ങിയിരുന്നു . A മുതല്‍  Z വരെ ഗ്രൂപ്പുകള്‍ ഉള്ള പാര്‍ടി ആയതിനാല്‍ പാരകളുടെ എണ്ണവും കൂടുമല്ലോ. അതുകൊണ്ട് തന്നെ മ്ലേച്ചന്‍ നായര്‍ ഇപ്പോള്‍ സാദാ ജഗരൂകന്‍ ആണ്. ഒരു പാര്‍ട്ടി മീറ്റിംഗ് പോലും മിസ്സ്‌ ആക്കില്ല , ഷൈന്‍ ചെയ്യാന്‍ കിട്ടുന്ന ഒറ്റ ചാന്‍സും ലയാള്‍ ഉപയോഗിക്കതിരിക്കില്ല. പൈസ അങ്ങോട്ട്‌ കൊടുത്തെങ്കിലും എല്ലാ ദിവസും എല്ലാ പ്രധാന പത്രങ്ങളിലും വെളുക്കെ ചിരിക്കുന്ന തന്റെ പടം വരുത്തിക്കാന്‍ ശ്രദ്ധിച്ചിരുന്നു മ്ലേച്ചന്‍. . 
   രാത്രി കിടക്കാന്‍ നേരം അലാറം വെച്ചത് ഒന്ന് കൂടെ ചെക്ക് ചെയ്തു നേതാവ്. നാളെ പാര്‍ട്ടി മീറ്റിംഗ് ഉണ്ട്. രാവിലെ ചെന്നിലെങ്കില്‍ യുവ നേതാവ്  പണി തരും എന്ന് ഉറപ്പാണ്‌..'. തര്‍ക്കിച് സന്തോഷ്‌ പണ്ടിടിനെ വരെ സൂപ്പര്‍ സ്റ്റാര്‍ ആക്കാന്‍ കഴിവുള്ള മ്ലേച്ചനെ നേരെ നിന്ന് തോല്പിക്കാന്‍ മിണ്ട പൂച്ച ആയ പ്രധാനമന്ത്രി യുടെ PA വിചാരിച്ചാല്‍ പോലും നടക്കത്തില്ല. രാത്രിയില്‍ മുടങ്ങാതെ ഉള്ള 'പതിവ് ചടങ്ങുകള്‍"' കഴിഞ്ഞ് ക്ഷീണിച് ഉറങ്ങിയ മ്ലേച്ചന്‍  നായര്‍ രാവിലെ നേരത്തെ തന്നെ എണീറ്റു. പേരിനുള്ള പ്രഭാത കര്‍മങ്ങള്‍ ഒക്കെ നിര്‍വഹിച്ച മ്ലേച്ചന്‍ നായര്‍ തന്റെ കാറിനരികിലെക്ക് നടന്നു. ടൌണില്‍ നിന്നും നാടിലെക്കുള്ള റോഡ്‌ നിര്‍മാണ ഫണ്ടിന്റെ മുക്കാല്‍ പങ്ക് ആണ് തന്റെ  മുറ്റത് കിടക്കുന്ന  BMW എന്ന് ഓര്‍ത്തപ്പോള്‍ മ്ലെചനു കുളിര് കേറി. റോഡ്‌ പോളിഞ്ഞലെന്ത് ഇവന്റെ കിടപ്പ് നോക്ക് എന്ന് പറഞ്ഞു മ്ലേച്ചന്‍ ഡോര്‍ തുറന്നു വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു. ങേ വെള്ളത്തിനും പൂപലോ? BMW സ്റ്റാര്‍ട്ട്‌ ആകുനില്ല. മ്ലേച്ചന്‍ പഠിച്ച പണി പതിനേഴും പയറ്റി. ഇനി രക്ഷയില്ല. പതിനെട്ടാം പണി എന്നോണം മ്ലെച്ചന്‍ വണ്ടിയില്‍ നിന്നുമിറങ്ങി. വണ്ടി ശെരിയാക്കി പോകാം എന്ന് വച്ചാല്‍ മീറ്റിങ്ങിനു എത്തില്ല. ടാക്സി വിളിക്കാം നു വെച്ച അടുത്തെങ്ങും ടാക്സിയുമില്ല .ഇനി ഒരൊറ്റ വഴിയെ ഉള്ളു .ബസ്‌..'. തന്റെ അന്തസിനു ചേരുനതാണോ  ബസ്‌ യാത്ര? രാഷ്ട്രീയത്തില്‍ ഇറങ്ങി പച്ച പിടിച്ചേ പിന്നെ ബസ്‌ പുറത്തു നിന്ന് കണ്ടതെ ഉള്ളു മ്ലേച്ചന്‍.'. രണ്ടും കല്പിച് മ്ലെച്ചന്‍ ബസ്‌ സ്റ്റൊപിലെക് നടന്നു.
                                       ബസ്‌ സ്റ്റോപ്പില്‍ കുറ്റിയടിച്ച, ന്യൂ ജനറേഷന്‍ തെണ്ടികള്‍ക്ക് അപവാദമായ,  ഒരു നാടന്‍ യുവാവിനോട് ബസ്‌ സമയം ചോദിച്ചു മനസിലാക്കി മ്ലേച്ചന്‍ നേതാവ് . അര മണിക്കൂര്‍ കാത്തിരിക്കണം. കുറച്ചു  മാസങ്ങള്‍ക് മുന്നേ ksrtc ബസ്‌ റൂട്ട് അനുവദിക്കാന്‍ ശുപാര്‍ശ ചെയുമോ എന്ന് ചോദിച്ചു വന്ന സഖാവ് പഞ്ചായത്ത്‌ പ്രസിഡന്റിനെ ആട്ടി  പറഞ്ഞയക്കണ്ടായിരുന്നു എന്ന് തോന്നി പോയി മ്ലേച്ചന് . എന്തായാലും കാത്തിരിക്കാം. ഇനി ഈ ആവശ്യം പറഞ്ഞ് സഖാവ് വന്നാല്‍ സഹായിക്കണം എന്ന് മനസ്സില്‍ ഉറപ്പിച് മ്ലേച്ചന്‍ ബസ്‌ സ്റ്റോപ്പില്‍ ഇരുന്നു. ഭയങ്കര വെയില്‍..'. AC കാറിലും AC റുമിലും ഇരുന്നു ശീലിച്ച മ്ലെചന് വെയിറ്റിങ്ങ് ഷെഡിലെ വെയില്‍ അസഹനീയമായി തോന്നി. വെയിറ്റിങ്ങ് ഷെഡിന്റെ പൊളിഞ്ഞ മേല്‍ക്കുര നന്നാക്കാന്‍ പാര്‍ട്ടിയുടെ യുവ ജന സംഖടന ഫണ്ട് ചോദിച്ചപ്പോള്‍ കൊടുക്കാമായിരുന്നു എന്ന് തോന്നി മ്ലേച്ചന്. അതെങ്ങനാ ആ ഫണ്ട്‌ എടുത്തല്ലേ വീടിന്റെ മതിലിനു പെയിന്റടിച്ചത് :p ... അങ്ങനെ അങ്ങ് ഇരുന്നപ്പോള്‍ ബസ്‌ വന്നു. ബസ്‌ വന്നപ്പോള്‍ അതില്‍ കയറാന്‍ എങ്ങു നിന്നോ കുറേ ആള്‍കാര്‍ ഓടി വരുന്നു. ബസില്‍ ഉള്ളതിന്റെ ഇരട്ടി പുറത്ത്.  മ്ലേച്ചന്‍ അന്തം വിട്ടു നിന്നു. തിരക്കിനിടയില്‍ ഒരു വൃദ്ധന്‍  'ഇന്ന് എന്തോ തിരക്ക് കുറവാണ്' എന്ന് പറയുന്ന കേട്ടപ്പോള്‍ മ്ലെച്ചന്‍ നായര്‍ക്ക് തല കറങ്ങും പോലെ തോന്നി. താനൊരു നേതാവല്ലേ. അതും ഭരണ പാര്‍ട്ടിയുടെ ജില്ല സെക്രെട്ടറി. തനിക്ക് ആരെങ്കിലും സീറ്റ്‌ തരുമായിരിക്കും എന്ന ശുഭപ്രതീക്ഷയോടെ നായര്‍ ബസില്‍ വലിഞ്ഞു കേറി. ആരും സീറ്റ്‌ കൊടുത്തില്ല എന്ന് മാത്രമല്ല ഭുരിഭാഗം പേരും കണ്ട ഭാവം നടിച്ചില്ല. നാട്ടുകര്‍ക്കൊകെ വിവരം വച്ച് തുടങ്ങി എന്ന് തോന്നുന്നു. വേറെ ഗതിയില്ലാതെ മ്ലെച്ചന്‍ നായര്‍ തിരക്കിനിടയില്‍ വിയര്‍ത് നിന്നു.ആരൊക്കയോ കാലില്‍ കയറി ചവിട്ടി മെതിച്ചപ്പോള്‍ ഇറങ്ങിയ ഉടനെ മന്ത്രിയെ വിളിച് ഒരു ബസ്‌ റൂട്ട് പാസാക്കി തരാന്‍ പറയണം നു ഉറപ്പിച്ചു മ്ലേച്ചന്‍ . പെട്ടന്ന് ഒരു ഗട്ടെറില്‍ വീണു ബസ്‌ കുലുങ്ങി. മ്ലേച്ചന്റെ മൊട്ടതല കമ്പിക് വച്ചടിച്ചു. ചെറുതായി പൊട്ടി ചോര ഒലിച്ചു വരുന്നത് വേദനയോടെ മ്ലെച്ചന്‍ നായര്‍ മനസിലാകി. പൊട്ടി പൊളിഞ്ഞറോഡിലുടെ  ഉള്ള ബസ്‌ യാത്രയും BMW ലെ ആര്‍ഭാട യാത്രയും തമ്മില്‍ ഉള്ള വ്യത്യാസം അന്നാദ്യമായി മ്ലെച്ചന്‍ നായര്‍ക്കു മനസിലായി. അപ്പോഴേക്കും ബസ്‌ ടൌണില്‍ എത്തിയിരുന്നു. തിക്കും തിരക്കും ചവിട്ടും തള്ളും കഴിഞ്ഞ് ശ്വാസം മുട്ടി വിയര്‌തൊലിച് ഇറങ്ങുന്ന പൊതുജനം എന്ന കഴുതകളുടെ കൂടെ തല പൊട്ടിയതിന്റെ വേദന കടിച്ചമര്‍ത്തിക്കൊണ്ട് മ്ലെച്ചന്‍ നായരും ഇറങ്ങി. അന്നാദ്യമായി തന്‍ ചെയ്തു കൂട്ടിയ തെറ്റുകളുടെ ആഴം മ്ലേച്ചന്‍ നായര്‍ക്ക് മനസിലായി. എന്ത് ചെയ്താലും മിണ്ടാതിരിക്കുന്ന, മുന്പ് ജീവിച്ചിരുന്ന ചില നേതാക്കന്മാരുടെ മഹിമ കൊണ്ട് ഇന്നും പാര്‍ടിക്ക് വോട്ട് ചെയ്യുന്ന പൊതുജനം എന്ന ജീവികളുടെ സഹനതയും കഷ്ടപാടുകളും മനസിലാക്കുകയായിരുന്നു മ്ലേച്ചന്‍ നായര്‍...'. ഇത് വരെ അവരുടെ പേര് പറഞ്ഞ്  അവരുടെ പണം കൊണ്ട് സുഖിച് ജീവിച്ചതില്‍ കുറ്റബോധവും പശ്ചാത്താപവും തോന്നി മ്ലെചന്‌.'. ഒരര്‍ത്ഥത്തില്‍ മ്ലെച്ചന്‍ അന്ന് ബസ്‌ ഇറങ്ങിയത് പുതിയ ഒരു ജീവിതത്തിലേക്ക് തന്നെ ആയിരുന്നു. :) :) :)

Friday 11 January 2013

ബോസ്സ്



                                                                                                                


              
ഫയലുകള്‍ ടേബിളലേക്ക് വലിച് എറിഞ്ഞു കൊണ്ട് സലിം ചെയറില്‍ ഇരുന്നു. ഇത് ഇന്ന് നാലാം തവണ ആണ് കറക്ഷന്.കറക്ഷന്‍ അല്ല. അയാള് പറയാന്‍ വിട്ടു പോകുന്ന പൊയന്റ്സ്നു താന്‍ എന്ത് പിഴച്ചു. വന്ന അന്ന് മുതല്‍ തുടങ്ങിയതാണ് ഈ ടോര്ച്ചരിംഗ്. ഒരു ഗതീം പര ഗതീം ഇല്ലാത്ത തന്നെ പോലുള്ള ജോലിക്കാര്‍ക്ക് ഇതൊക്കെ തന്നെയേ വിധിചിടുള്ളൂ എന്ന് സമാധാനിച് കൊണ്ട് സലീം കോഫി കപ്പ്‌ കയ്യില്‍ എടുത്തു. കോഫി കപ്പിലെ ഫാമിലി പ്രിന്റ്‌ കണ്ടപ്പോള്‍ സലീമിനു നാട്ടിലെ ഉമ്മാനേം പെങ്ങളേം ഓര്മ വന്നു. നാളെ ഈ സമയത്ത് നാട്ടില്‍ എത്തുമല്ലോ എന്നോര്‍ത്തപ്പോള്‍ കളിപ്പാട്ടം കിട്ടിയ കുട്ടിയെ പോലെ തുള്ളിച്ചാടാന്‍ തോന്നി സലീമിനു. കുറെ കാലു പിടിച്ച കിട്ടിയ ലീവ് ആണ്. അതും ഒരു വീക്ക്‌. ഒരു വീക്ക്‌ എങ്കില്‍ ഒരു വീക്ക്‌. നാട്ടില്‍ പോയി എല്ലാരുമായി ഒന്ന് കൂടണം. എല്ലാവര്ക്കും   ഒരു സര്‍പ്രൈസ് ആയിക്കോട്ടെ എന്ന് കരുതി താന്‍ പോകുന്ന കാര്യം ആരോടും പറഞ്ഞിട്ടില്ല. നാളെ വൈകുന്നേരം പെട്ടന്നു വീട്ടില്‍ വരുന്ന മോനെ കണ്ടു ഞെട്ടുന്ന ഉമ്മയെ പറ്റി ഓര്‍ത്തപ്പോള്‍ സലീമിനു ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു. രവിയേട്ടന്‍ തോളിനു തട്ടിയപ്പോലാണ് സലിം തന്റെ ചിന്തകളില്‍ നിന്നും ഉണര്‍ന്നത്. “രാത്രി 9 മണിക്കാണ് ട്രെയിന്‍”- ടിക്കറ്റ്‌ നീട്ടികൊണ്ട്  രവിയേട്ടന്‍ പറഞ്ഞു. കോഫി കപ്പ്‌ താഴെ വച്ച് സലിം തന്റെ സിസ്ടത്തില്‍ കറക്ഷന്‍ ചെയ്യേണ്ട ഫയല്‍സ് നോക്കി തുടങ്ങി.

           സമയം 6 കഴിഞ്ഞു. ഇന്ന് ഓവര്‍ ടൈം ആണ്. ഈ ചെകുത്താന്റെ കീഴില്‍ പണി എടുക്കുന്നതില്‍ തന്നോടു തന്നെ സലീമിനു പുച്ഛം തോന്നി. എത്രയും പെട്ടന് വര്‍ക്ക്‌ ഒക്കെ കമ്പ്ലീറ്റ്‌ ചെയ്ത് ഇറങ്ങണം. ഇപ്പൊ ഇറങ്ങിയാലെ ട്രെയിന്‍ കിട്ടൂ. കറക്ഷന്‍ ചെയ്ത ഫയലുകലുമെടുത്ത് സലിം ബോസ്സിന്റെ റൂമിലേക്ക് പോയി.  തിരിച്ചിറങ്ങുമ്പോള്‍ അകത്തേക്ക് കൊണ്ട് പോയ ഫയലുകള്‍ അത് പോലെ തന്നെ സലീമിന്റെ കയ്യില്‍ ഉണ്ടായിരുന്നു. അയാള്‍ക് അത് ഇഷ്ടപെട്ടില്ല പോലും. ഇന്ന് തന്നെ മോഡിഫൈ ചെയ്ത് സബ്മിറ്റ് ചെയ്യണം എന്ന്. അയാള്‍ തന്നെ മനപ്പൂര്‍വം ബുദ്ടിമുട്ടികുകയാണ് എന്ന് സലീമിനു തോന്നി. ഇന്ന് നാട്ടില്‍ പോകണം, ട്രെയിന്‍ 9 മണിക്ക് ആണ് എന്ന് പറഞ്ഞപ്പോ അയാളുടെ മുഖത്ത് നിഴലിച്ച പുച്ഛം സലീമിനെ നന്നായി വേദനിപിച്ചു. വര്‍ക്ക്‌ കഴിഞ്ഞുള്ള പോക്ക് മതി എന്ന് പറഞ്ഞ ഫയലുകള്‍ അടച്ചപ്പോള്‍ അയാളുടെ മുഖമടച് ഒരു അടി കൊടുത്താലോ എന്ന് തോന്നിപോയി  സലീമിനു. വര്‍ക്ക്‌ കമ്പ്ലീറ്റ്‌ ചെയ്യാന്‍ നിന്നാല്‍ നാട്ടില്‍ പോകാന്‍ പറ്റില്ല എന്ന് മനസിലാക്കിയപ്പോള്‍ താന്‍ ഊതി പൊന്തിച്ച ഒരു ആഴ്ചത്തെ സ്വപ്‌നങ്ങലെ ഒരു മൊട്ടു സൂചി കൊണ്ട് കുത്തി നശിപിച്ച അവസ്ഥയായി സലീമിനു. ഈ ടോര്ച്ചരിങ്ങും ബോസ്സിന്റെ ഭരണവും ഇന്നോടെ തീരണം. ഇനി ഇത് പോലെ അടിമ പണി ചെയ്യാന്‍ വയ്യ. തിരിച്ച്  തന്റെ ചെയറില്‍ ഇരിക്കുമ്പോള്‍ ‘റിസൈനിംഗ് ലെറ്റര്‍’ എഴുതാനുള്ള തീരുമാനം എടുത്ത് കഴിഞ്ഞിരുന്നു സലിം. ലെറ്റര്‍ ടൈപ്പ് ചെയ്ത് പ്രിന്റ്‌ കൊടുത്തപ്പോള്‍ തന്റെ ഫോണ്‍ റിംഗ് ചെയ്യുനത് കണ്ടു സലിം. ഉമ്മയാണ്. ഫോണെടുത് നാളെ വൈകുന്നേരം  അവിടെ എത്തും ഉമ്മാ എന്ന് പറയാന്‍ തുടങ്ങുകയായിരുന്നു സലിം. അപ്പോഴേക്കും ഉമ്മ സംസാരിച് തുടങ്ങിയിരുന്നു. സാലിമയുടെ അസുഖം കൂടി .ഹോസ്പിടല്‍ ചെലവിനോകെ കൂടി കൊരച് കാശ് അയച്ചു തരണം എന്ന് ഉമ്മ പറഞ്ഞപ്പോള്‍ നാളെ നാടിലെക് പോകുന്ന കാര്യം പറയാന്‍ സലീമിനു തോന്നിയില്ല. ഫോണ്‍ കട്ട്‌ ചെയ്ത് പ്രിന്റെരില്‍  നിന്നും ലെറ്റര്‍ എടുത്ത് ചുരുട്ടി വേസ്റ്റ് ബിന്നിലേക്ക് എറിഞ്ഞു കൊണ്ട് വീണ്ടും കറക്ഷന്‍ ചെയ്യേണ്ട ഫയലുകല്കായി കമ്പ്യൂട്ടറില്‍ തിരഞ്ഞു അവന്‍..........

Wednesday 9 January 2013

തെറ്റിയ കണക്കുകള്‍


                        




അവള്‍ എഴുന്നേറ്റിരുന്നു...

ബെഡിലെ ചോര...
അമ്മ കൊടുത്ത കോണ്ടതിന്റെ  പാക്കുകള്‍.......
അച്ഛന്റെ ചങ്ങാതി മറന്നു വെച്ച മൊബൈല്‍ ഫോണ്‍.... 
അമ്മാവന്‍മാരുടെ പൊട്ടിച്ചിരികള്‍...
കഥ പറഞ്ഞു കൊടുത്തു വളര്‍ത്തിയ അനിയന്‍-കൊണ്ട് വച്ച കഥയില്ലാത്ത ചലച്ചിത്ര സിഡികള്‍....
മനോവേദന ശരീര വേദനയെ മറന്ന നിമിഷങ്ങള്‍...............
തുറന്നു വെച കണക്കു ബുകിന്റെ താളുകള്‍ മറിച്ച് നോക്കവേ...
അവിടെയും തെറ്റിയ കണക്കുകളുടെ ഉച്ചത്തിലുള്ള അട്ടഹാസങ്ങള്‍..........


(അച്ഛന്റെയും , അമ്മാവന്മാന്റെയും , കൂടെ പിറന്നവന്റെയും  വരെ പീടനതിനു ഇരയാകേണ്ടി വന്ന ; അമ്മ കൊണ്ട് പോയി കൂട്ട്ടികൊടുത്ത  കേരളത്തിലെ പിഞ്ചു സഹോദരിമാര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു ...)

(അച്ഛന്റെയും , അമ്മാവന്മാന്റെയും , കൂടെ പിറന്നവന്റെയും  വരെ പീടനതിനു ഇരയാകേണ്ടി വന്ന ; അമ്മ കൊണ്ട് പോയി കൂട്ട്ടികൊടുത്ത  കേരളത്തിലെ പിഞ്ചു സഹോദരിമാര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു ...)


അവളും അവനും പിന്നെ ഒരു എന്ജിനീയരും






                       അവള്‍ അവനെ വിളിച്ചു. അവന്‍ ഫോണ്‍ എടുത്തില്ല.രണ്ടു മുന്ന് കൊല്ലം നീണ്ട നിന്ന പ്രണയബന്ധം തകര്ന്നതില്‍ അവള്‍ക് വിഷമം തോന്നി. അവനുമായി ഉള്ള ബന്ധം ഫെയ്സ്ബുക്ക് വഴി ആണ് തുടങ്ങിയത്. പാവം തന്നെ നഷ്ടപെട്ടത് ഓര്‍ത്ത് ദുഖിച് ഇരിക്കുന്നുണ്ടാകും അവന്‍. അതായിരിക്കും ഫോണ്‍ എടുക്കാത്തത്... അമേരിക്കയിലെ എഞ്ചിനീയര്‍ ആണ് തന്നെ കെട്ടാന്‍ വന്നിരിക്കുന്നത് എന്നു ഓര്‍ത്തപ്പോള്‍ അവനെ ഒഴിവാക്കിയത് നല്ല തീരുമാനമായി അവള്‍ക് തോന്നി. ഇല്ലേല്‍ അവന്റെ കൂടെ ദാരിദ്ര്യം പിടിച്ച ഒരു ജീവിതം ജീവിച്ചു തീര്കേണ്ടി വന്നേനെ. എഞ്ചിനീയര്‍ കാണാന്‍ വന്നപ്പോള്‍ സമ്മാനമായി കൊടുത്ത ടാബ്ലെടില്‍ അവള്‍ തന്റെ വരന്റെ ചിത്രങ്ങള്‍ നോക്കി. പതുക്കെ പതുക്കെ അവനെ പറ്റിയുള്ള ചിന്ത അയാളിലേക്ക് വഴി മാറി .....
               അവളുടെ കോള്‍ . അവന്‍ മൊബൈല്‍ സൈലന്റ് ചെയ്ത് വെച്ചു. ശല്യം തീര്‍ന്നൂ എന്ന് കരുതിയത്‌ ആണ്. ഫെയിസ്ബുകിലൂടെ തുടങ്ങിയതായിരുന്നു. കഴിഞ്ഞ രണ്ടു കൊല്ലം കൊണ്ട് നടക്കെണ്ടതെല്ലാം നടന്നു. കിട്ടേണ്ടതെല്ലാം കിട്ടി. ഇനി ഇപ്പൊ എന്തിനാണ്. അമേരികയോ ബ്രിട്ടനോ എവിടെയെങ്കിലും പോയി രക്ഷപ്പെടട്ട്. അവന്‍ ഫെയ്സ്ബൂകില്‍ അടുത്ത പെണ്ണിന്റെ പ്രൊഫൈല്‍ തപ്പിക്കൊണ്ടിരുന്നു.....
                   എഞ്ചിനീയര്‍ എഴുന്നേറ്റു. ബെഡില്‍ ഇപ്പോളും ബെല്ല നഗ്നയായി  കിടക്കുന്നുണ്ട്  . ബെല്ലയെ കുലുക്കി വിളിച്ച എഴുന്നേല്പിച്ചു. കോഫീയും ഡ്രെസ്സും എടുത്തു കൊടുത്തു. പോകാന്‍ നേരം ഇനി എപ്പോളെങ്കിലും കാണാം എന്ന ഉപചാര വാക്കും ചുംബനവും നല്കി. കല്യാണാലോചന വന്നപ്പോള്‍ തന്നെ ഇനി ഇത്തരം പരിപാടികള്‍ നിര്‍ത്തണം എന്ന് കരുതിയതാണ്. പാവം അവള്‍ എന്നെ മാത്രം സ്വപ്നം കണ്ടു ജീവിക്കുന്നുണ്ടാകും ഇപ്പോള്‍...!.!, കേരളത്തിലെ പെണ്‍കുട്ടികള്‍ ഇപ്പോളും കാത്തു സൂക്ഷിക്കുന്ന വിര്ജി‍നിടി കോണ്സെപ്റ്റ് ഓര്ത്ത് എഞ്ചിനീയര്‍ ചിരിച്ചു .

ഒറ്റപെട്ട മിന്നാമിനുങ്ങ്






മഴ നിന്ന രാത്രിയില്‍ 
മിന്നല്‍ മിന്നാമിനുങ്ങിനെ കണ്ടു... 
മിന്നല്‍ മിന്നാമിനുങ്ങിനെ വിളിച്ചു ....
മിന്നാമിനുങ്ങ് നിന്നില്ല !!!
കാറ്റ് വന്നു വിളിച്ചു ...
മിന്നാമിനുങ്ങ് നോക്കിയില്ല  !!!
ഇടിയും മഴയും വന്നു വിളിച്ചു.... 
മിന്നമിനുങ്ങ് കേട്ടില്ല !!!!!
അവസാനം മഴ പോയി ,കാറ്റ് മടങ്ങി ,
ഇടിക്കു മടുപ്പ് വന്നു, മിന്നല്‍ മാത്രമായി... 
അപ്പൊ മിന്നല്‍ കണ്ടു... 
മിന്നമിനുങ്ങ് ഒറ്റക്കിരുന്നു  കരയുന്നു ...!!
:"എന്നെ ആര്‍ക്കും വേണ്ട 
എല്ലാര്ക്കും ഫെയിസ്ബുക്കും ബ്ലോഗും മതി....!!!" :)
 < :) >