Pages

Friday 1 March 2013

കവിത ഉണ്ടായ വഴി

അവനോടി !
ഞാന്‍ പിറകെ ഓടി...
കല്ലെടുത്ത് എറിഞ്ഞു വീഴ്ത്തി ..
കുടഞ്ഞെഴുന്നേറ്റ്‌ ഓടിയ
അവനെ നോക്കി നിര്‍നിമേഷനായി ഞാന്‍ നിന്നു!!!
പിന്നൊരിക്കല്‍ ഒരു ബസില്‍ ,
പിറകിലെ സീറ്റില്‍ അവനിരിക്കുന്നു...
പിടിച്ചോതുക്കി വരുതിയിലാക്കാന്‍
നോക്കവേ ഓടും ബസില്‍ നിന്നവന്‍ ചാടി !!!
ചോരയിറ്റാതെ, തിരിഞ്ഞു നോക്കാതെ
പാഞ്ഞ, അവനെന്നെ കളിയാക്കി
ചിരിച്ച പോലെ ...
ഞാന്‍ തീരുമാനിച്ചു. ...
ഇനി അവനെ വിടില്ല !!
മനസുറച് ശ്രദ്ദിച് ഞാന്‍ ഇരുന്നു-
ഉറങ്ങുമ്പോള്‍ ഒരു വടി അരികില്‍ കരുതി ഞാന്‍,
നടക്കുമ്പോള്‍ കല്ലുകള്‍ കീശയില്‍ എടുത്തു ഞാന്‍,
അറിയവുന്നിടതൊക്കെ ചോദിച്ചു ഞാന്‍ ,
നീ എവിടെ? നീ എവിടെ?
അങ്ങനെ ഇലകള്‍ പൊഴിഞ്ഞു...
മരങ്ങള്‍ വിറക്കും തണുപ്പില്‍
ഒരു രാത്രി ആരോ കതകിനു മുട്ടിയോ?
ഏണിപ്പടികള്‍ കയറിവരുന്ന കാലൊച്ച!!
മുഷിഞ്ഞു നാറിയ, മദ്യമണമുള്ള
ഒരു ജുബ്ബ നടന്നു വരുന്നു?
അവനാണോ? അതോ അവന്റെ ആരെങ്കിലുമോ?
ഇരുളില്‍ പുകയുന്ന കുറ്റിയും ..
തണുപ്പില്‍ വിറയ്ക്കുന്ന വിരലും ..
അതെ ഇതവനാണ് ..
ഞാന്‍ തേടി നടന്ന അവന്‍ !
എന്നെ പോലോരുവന്‍ !!!  
തലയണക്കടിയില്‍ ഒളിച് വെച്ച -
കഠാര ഉയര്‍ത്തി ഞാന്‍ വെട്ടി..
ഒന്ന് തലയ്ക്ക്!
ഒന്ന് പിടയവേ നെഞ്ചില്‍ !!
അവന്റെ ഹൃദയം,
അതെടുത്ത് ചോര ഊറ്റി ..
ചുമരിലെഴുതി ഞാന്‍!
അവന്റെ കഥ ..
അല്ല എന്റെ കവിത!!
അത് വായിക്കാന്‍ നോക്കവേ...
കണ്ടു  ഞാന്‍ കീറിയ എന്റെ നെഞ്ചും!!
കിടന്നു പിടക്കുന്ന എന്റെ ഹൃദയവും!!!!   

4 comments:

  1. takarthu dude.....ninak etrom kayiv undenu arinjila da..............

    ReplyDelete
  2. വളരെ നല്ല നിലവാരം പുലര്‍ത്തുന്നു, കവിതയെ ക്കുറിച്ചുള്ള കവിത. ആശംസകള്‍

    ReplyDelete