Pages

Sunday 17 February 2013

കാടിന്റെ നിയമങ്ങള്‍



വളരുന്നുണ്ടോ നി?
കൊന്നു തിന്നു മദിച് 
മൂരി കണക്കെ പെരുക്കല്ലല്ല വളര്‍ച്ച 
കൂടെ പെരുക്കുന്നുണ്ടോ നിന്റെ മനസ്? 
ഇരുളില്‍ നിഴലായി 
 വെളി എത്താ വനങ്ങളില്‍ 
ക്രൂര മൃഗങ്ങളാല്‍ മത്സരിക്കപെട്ട് 
 അലയുകയല്ലേ നീ ?
കല്ലുകള്‍ കൂട്ടി ഉരച്ച് 
തീ പാറുന്നത് കണ്ട് നിന്നിരുള്‍ മായുമെന്ന്
ഭയന്ന് പാഞ്ഞവനല്ലേ !!!
എവിടെ വളര്‍ന്നു നീ?
കാടിറങ്ങി നാട് കേറി നടന്നെങ്കിലും
നിന്റെ കാടത്തം നീ മറന്നില്ല
നമിക്കുന്നു നിന്‍ സ്മരണകളെ
മറക്കാത്ത ചിന്താഗതികളെ
മുന്നില്‍ ഓടുന്ന ഇരയെ തട്ടി വീഴ്ത്തി
ചോര കുടിച്ചു രസിച്ച് കുതിക്കവേ
എവിടെ നിനക്ക് വളരാനുള്ള ചിന്തകള്‍?
വൃഷണങ്ങളില്‍ കാമത്തിന്റെ
ചുടു ചോര തിളച്ചു മറിയവെ
സ്ഖലനത്തിലുപരി സുഖമെന്ത് നിന്നുള്ളില്‍
വളരണ്ടേ ഇനിയെങ്കിലും?
പണ്ട് കല്ലെറിഞ്ഞു കൊന്ന മാനിനെ
കൂട്ടിരുന്നു തിന്ന ഓര്‍മ്മകള്‍
മാത്രം നിനക്കിന്നു സൌഹൃദം - സഹകരണം
നീ വളര്‍ന്ന ഇത്രമേല്‍ നിനെ സ്നേഹിച്ച
കാടിനെ വെട്ടിയമര്‍ത്തി വെളിപിച്ചതും
അതിലെ ഇരുളും ഭയങ്ങളും
കൂടെ പറിച്ചെടുത്ത് നാട്ടില്‍ നട്ട്
വളമിട്ട് വളര്‍ത്തി വലുതാകിയതും
കാടും നാടും മാനസമഴുവാല്‍
ഒന്നാക്കി തീര്‍ത്തതും കാമത്തെ കാമിക്കാനും
തമ്മില്‍ മത്സരിക്കാനും പഠിപ്പിച്ചതും നീ
എന്നിട്ടും വളര്‍ന്നു പോല്‍
ഇന്നും ഓടുന്നു നീ
കല്ലും വടിയും തീ പന്തങ്ങളുമേന്തി
ഇരയാം നശ്വര സുഖപ്രാപ്തിയിലേക്കായി
കാനനങ്ങള്‍ കടന്നു പുഴകള്‍ താണ്ടി
ഇരുളില്‍ നിന്നുമിരുളിലേക്
അഴലിന്റെ അഗാധ നിഴലിലേക്ക്
വെളിച്ചം നശിക്കുന്ന ഇടവഴികളിലേക്ക്
കാമം നുരയുന്ന തെരുവുകളിലേക്ക്
ഓടുക ഓടി മറയുക
വളരാതെ തിന്നു മദിക്കുക
കൊല്ലുക പ്രാപിക്കുക പീഡിപ്പിക്കുക
കാടിന്റെ നിയമങ്ങള്‍ നില നിന്ന് പോരട്ടെ !!!

2 comments:

  1. അഖില്‍, ചടുലമായ, അജ്ഞാശക്തിയുള്ള വരികള്‍. ആശംസകള്‍. സെറ്റിംഗ്സ്ല്‍ പോയി word verification avoid cheyyoo.

    ReplyDelete
  2. ചേച്ചീ അങ്ങനെ പറഞ്ഞതില്‍ സന്തോഷം
    ഇനിയും അത്തരത്തില്‍ ഉള്ള പ്രോത്സഹോപകാരികളായ ഉപദേശങ്ങള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete