Pages

Monday 11 March 2013

കടലിനേക്കാള്‍ ഉപ്പ് നാരി തന്‍ കണ്ണീരിനു

മനമുരികിയൊരു വിളി !!!
ഹാ മകളേ ...
കടല്‍ തീരത്ത് കാക്കകള്‍ കൊത്തിവലിച്ചൊരു
പിഞ്ചു ദേഹം ....
എന്നരികത്തുറങ്ങിയ നീ
വന്നു പെട്ടതെങ്ങനെയീ ഭൗമാതിര്‍ത്തിക്കരയില്‍
 പ്രായമെത്താത്ത, മിണ്ടാനറിയാത്ത 
മനമുറക്കാത്ത നിന്നില്‍
കാമമെറിഞ്ഞവനെതോ??, ഉണ്ടോ
അവനീ ജനസങ്കരത്തില്‍???

ഭിക്ഷയെടുത്തോ ,പണി ചെയ്തോ
പാല് തരുമായിരുന്നു ഈ അമ്മ
സ്വര്‍ണ വളകിളില്ലെങ്കിലും , കമ്മലില്ലെങ്കിലും
വിദ്യ നല്‍കി പ്രബുധയാക്കുമായിരുന്നമ്മ
പക്ഷെ, അതിനു മുന്നേ
കരാള കമ ഹൃദയ കൈ വരുതിയില്‍
എടുത്തെറിയപ്പെട്ടു നീ നാടോടി ബാലിക 

ഇല്ല നിനക്ക് കൊടിത്തോരണ
വിലാപ യാത്രകള്‍
ഇല്ല നിനക്ക് വനിതാ ജാഥകള്‍
ഇല്ല നിനക്ക് കപട മാധ്യമ കുമ്പസാരങ്ങള്‍
ഉള്ളതോ?? പിച്ചിയെറിഞ്ഞ
രക്തന്കുരിതമാം മേനിയും
നിലയ്കാത്ത രോദനങ്ങളും

അലകളുയരും കടലില്‍
ഓളത്തിലലിഞ്ഞ് വേദനകള്‍
വെറുപ്പായി പ്രതികാരമായി പടരും
ആര്‍ത്തുലക്കും തിരകള്‍
ക്ഷോഭിക്കും , ആഞ്ഞടിച് കര കടലാക്കും
എന്നാല്‍ നീ അശക്ത , നിരാലംബ
നീ വെറും നാടോടി ബാലിക    

കണ്ണുനീര് തീര്‍ന്നു
കടലില്‍ നനഞമ്മയിരുന്നു
വാവ തന്‍ ചേതനഹന്യമേനി വാരി -
-യെടുത്താര്‍ത്തനാദത്തോടെ ചുടു ചുംബനങ്ങള്‍ പൊഴിക്കവേ
വട്ടം കുടിയ ചിലര്‍ അസ്തമനം കണ്ടു മടങ്ങവേ
കാലത്തിന്‍ തേരോട്ടത്തില്‍ കടലെടുത്ത രണ്ടു ജീവിതം

ഇരുളിലോളിച്ച പകല്‍
ശാന്തമായ കടല്‍'
അശാന്തമാം കനവുകളേറി
കടലലകളില്‍ മയങ്ങി
തണുപ്പിന്‍ പേപ്പട്ടികളെ മാറോടോതുക്കി
വേദന ഭാണ്ഡങ്ങള്‍ പേറി കിടക്കവേ
ഇരുളില്‍ തന്റെ കാലില്‍ ഒരു തണുത്ത കര സ്പര്‍ശം
അതുയര്‍ന്നു ഉയര്‍ന്നു വരവേ അറിഞ്ഞു
കടലിനേക്കാള്‍ ഉപ്പ് നാരി തന്‍ കണ്ണീരിനു 
  

5 comments:

  1. വളരെ മനോഹരമായി വളരെ നന്നായി പറഞ്ഞിരിക്കുന്നു
    പക്ഷെ നാരിയുടെ കണ്ണുനീരിന്റെ രുചിയും പുരുഷന്റെ കണ്ണുനീരിന്റെ രുചിയും വിത്യാസമൊന്നും ഇല്ല..
    കടലിനെക്കാളുപ്പ് കന്നുനീരിനുണ്ടാവാം :)

    ആശംസകൾ

    ReplyDelete
    Replies
    1. അത് ശെരി ആണ്
      ആനുകാലിക സംഭവങ്ങള്‍ കാണുമ്പോള്‍ പുരുഷന്റെ കണ്ണ് നീരിനല്ലേ ഉപ്പു കൂടുതല്‍ എന്ന് തോന്നുന്നു .. :)

      Delete
  2. നല്ല കവിത, ആനുകാലികം . ആശംസകള്‍

    ReplyDelete
    Replies
    1. അനിത ചേച്ചീ താങ്ക്സ്
      :)

      Delete
  3. Akee..... നന്നായിട്ടുണ്ട്

    ReplyDelete